ആശങ്കയോടെ ഭക്തര്‍... തെച്ചിക്കോട്ട് രാമചന്ദ്രന്റെ മിന്നുന്ന വിജയം കണ്‍കുളിര്‍ക്കെ കണ്ട ഭക്തരുടെ അടുത്ത ആകാംക്ഷ ശബരിമല; തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില കല്‍പ്പിക്കുന്നില്ല എങ്കിലും ശബരിമല കര്‍മ്മ സമിതി പിന്നോട്ടില്ല

തൃശൂര്‍ പൂരത്തിന് ഭക്തര്‍ പിടിച്ചിടം വിജയിച്ചതിന്റെ സന്തോഷത്തിലാണ്. അതിനിടെ എടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. യുവതീ പ്രവേശനം സംബന്ധിച്ച ആശങ്ക വീണ്ടും നിലനില്‍ക്കുകയാണ്. മകരവിളക്കു കാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണംതേടി പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിച്ചിരുന്നില്ല. ഇതുതുടരാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ചിലരുടെ പിന്തുണയോടെ ആചാരലംഘനം വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തടയാന്‍ ശബരിമല കര്‍മസമിതിയുള്‍പ്പെടെയുള്ളവരും തയ്യാറാകുന്നതായാണ് വിവരം.
മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ യുവതികളെ എത്തിച്ചേക്കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍തന്നെയാണ് പോലീസിന്റെ തീരുമാനം.
ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയുള്ള കാലത്ത് നടതുറന്നിരുന്നപ്പോള്‍ വടശ്ശേരിക്കരയിലും എരുമേലിയിലും മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെ വരുന്ന വാഹനങ്ങളിലെല്ലാം പോലീസ് യുവതികള്‍ക്കായി കര്‍ശന പരിശോധന നടത്തിയിരുന്നു. മറ്റ് സംസ്ഥാനത്തുനിന്ന് അറിയാതെ വന്നവരെയും സംശയമുള്ളവരെയും യാത്രാമധ്യേ പോലീസ് തിരിച്ചയയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് തുടരാനിടയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ ആചാരസംരക്ഷണത്തിനായി മുമ്പത്തേതുപോലെ ശബരിമലയിലെത്താന്‍ തയ്യാറെടുക്കുന്നത്.
അതിനിടെ ആചാരത്തില്‍ മാറ്റം വരുത്തണോ എന്ന് സംബന്ധിച്ച് തര്‍ക്കവും കര്‍മ്മസമിതിയില്‍ ഉണ്ടായി. അതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഹിന്ദു ഐക്യവേദിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ആറന്മുളയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഈ വിഷയത്തില്‍ ഹിന്ദു െഎക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു നടത്തിയ അഭിപ്രായം സംഘടനയുടേതല്ല. വ്യക്തിപരമാണത്. ശബരിമല കര്‍മ്മസമിതിയുടെ നിലപാടിനൊപ്പമാണ് ഹിന്ദു ഐക്യവേദി. സുപ്രീംകോടതിയിലെ പുനഃപരിശോധനാ വിധിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ധാര്‍ഷ്ട്യം വെടിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ സമരം മുന്നോട്ടുകൊണ്ടുപോകും.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഹിന്ദു ആചാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നും കെ.പി.ശശികല പറഞ്ഞു.
ആറന്മുളയില്‍ നടന്നുവന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു. കെ.പി.ശശികല വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ 54 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. കെ.വി.ശിവനാണ് വര്‍ക്കിങ് പ്രസിഡന്റ്. എം.കെ.കുഞ്ഞോമല്‍, കെ.എന്‍.രവീന്ദ്രനാഥ്, പി.കെ.ഭാസ്‌കരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. സി.ബാബു സംഘടനാ സെക്രട്ടറിയായി തുടരും. പുതിയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ യുവതീ പ്രവേശനം തടയാനുള്ള ഒരുക്കങ്ങളും നടത്തിത്തുടങ്ങി.
https://www.facebook.com/Malayalivartha



























