Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആവേശക്കടല്‍... മറ്റൊരു വര്‍ഷത്തിലുമില്ലാത്ത ആവേശത്തില്‍ പൂര നഗരി; വിവാദങ്ങള്‍ക്കൊടുവില്‍ മസ്തകം ഉയര്‍ത്തിപ്പിടിച്ച് ജനാവലിയെ അഭിവാദ്യം ചെയ്ത് രാമചന്ദ്രന്‍ പൂര വിളംബരം ചെയ്തതോടെ ആവേശക്കടല്‍; വിശ്വ പ്രസിദ്ധമായ തൃശൂര്‍ പൂരവും കുടമാറ്റവും ഇന്ന്

13 MAY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

വിവാദങ്ങള്‍ വന്നതോടെ അതിലേറെ പ്രശസ്തമായി തൃശൂര്‍ പൂരം. നെയ്തലക്കാവിലമ്മയുടെ കോലമേന്തി വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറന്നു പ്രത്യക്ഷനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍, മസ്തകം ഉയര്‍ത്തിപ്പിടിച്ച് ഗോപുരനടയില്‍ ജനാവലിയെ അഭിവാദ്യം ചെയ്തു തുമ്പിക്കൈയുയര്‍ത്തിയ രാമചന്ദ്രന്‍ പൂരം വിളംബരം ചെയ്യാന്‍ ലഭിച്ച ആറാമത്തെ അവസരം അവിസ്മരണീയമാക്കി. ഇന്നാണു പൂരം.


ഒരു മണിക്കൂര്‍ മാത്രം എഴുന്നള്ളിക്കാന്‍ അനുമതി ലഭിച്ച രാമചന്ദ്രനെ പ്രത്യേകം സജ്ജമാക്കിയ ലോറിയിലാണു കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍നിന്നു വടക്കുംനാഥന്റെ മണ്ണിലെത്തിച്ചത്. ഭഗവതിയുടെ തിടമ്പ് നെയ്തലക്കാവ് ദേവീദാസനില്‍നിന്നു മണികണ്ഠനാല്‍ക്കല്‍വച്ച് ഏറ്റുവാങ്ങി ശ്രീമൂലസ്ഥാനം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ചു. കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, കേളി എന്നിവയ്ക്കു ശേഷമാണു തെക്കേനടയിലേക്ക് എഴുന്നള്ളിയ രാമചന്ദ്രനെ ജനക്കൂട്ടം ആര്‍പ്പുവിളിയോടെ സ്വീകരിച്ചു. 

ആ തലയെടുപ്പ് കാണാനും ചിത്രമെടുക്കാനും പ്രസിദ്ധമായ തെക്കോട്ടിറക്കത്തിനെ അനുസ്മരിപ്പിക്കുന്നവിധം ആള്‍ക്കൂട്ടം തിക്കിത്തിരക്കി. ബാരിക്കേഡ് കെട്ടി ജനക്കൂട്ടത്തെ പത്തു മീറ്റര്‍ അകലെയാണു നിര്‍ത്തിയത്. 2.10 കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്താണു രാമചന്ദ്രനെ എത്തിച്ചത്. നെറ്റിപ്പട്ടമഴിച്ച് കൊമ്പനെ ലോറിയില്‍ കയറ്റി യാത്രയയച്ചതിനു ശേഷമാണു ജനം പിരിഞ്ഞത്. 

പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതവും 'ഗ്രേറ്റ് സിംഫണി'യായി അറിയപ്പെടുന്ന ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടും സമ്മോഹനമാക്കുന്ന പൂരദിനത്തിനു തുടക്കമിട്ട് രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും തുടര്‍ന്നു ഘടകപൂരങ്ങളെത്തും. 11.30നു നടുവില്‍മഠത്തിലെ ആചാരങ്ങള്‍ കഴിയുന്നതോടെ തിമിലയില്‍ കോങ്ങാട് മധുവിന്റെ ആദ്യ പെരുക്കത്തിനൊപ്പം തിരുവമ്പാടിയുടെ മഠത്തില്‍വരവ് തുടങ്ങും. അരമണിക്കൂര്‍ കൊണ്ടു പഴയനടക്കാവില്‍ വാദ്യലഹരിയുടെ ഗോപുരം കൊട്ടിയുയരും. തിരുവമ്പാടി ചന്ദ്രശേഖര്‍ കോലമേന്തും. ഉച്ചയ്ക്കു 12ന് പാറമേക്കാവിലമ്മയുടെ കൂട്ടിയെഴുന്നള്ളത്ത്. ക്ഷേത്രത്തിനുമുന്നില്‍ കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ കോലമേന്തും.

അവിടെ 30 സെറ്റ് കുടകള്‍ മാറും. പെരുവനം കുട്ടന്‍മാരാര്‍ തുടര്‍ച്ചയായി 21ാംവര്‍ഷം പ്രമാണിയാകുന്ന ഇലഞ്ഞിത്തറമേളത്തുടക്കം ഇവിടെ നിന്നാണ്. ഉച്ചയ്്ക്കു രണ്ടു മുതലാണ് ലഞ്ഞിത്തറമേളം. മുന്നൂറോളം ചെണ്ടക്കാര്‍ അണിനിരക്കും. പാണ്ടിമേളത്തിന്റെ ഒലുമ്പലോടെയാണ് മേളത്തിന്റെ രസക്കൂട്ടൊരുക്കുക. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ ദൈവികസദസ് എന്നറിയപ്പെടുന്ന തെക്കോട്ടിറക്കവും കുടമാറ്റവും. തെക്കോട്ടിറക്കം കാണാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. 

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. നാളെ രാവിലെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു കൊട്ടിക്കയറും. തുടര്‍ന്നു ഉച്ചയ്ക്ക് 12 ന് ഉപചാരം ചൊല്ലിപ്പിരിയും. അതിശക്തമായ സുരക്ഷാസംവിധാനത്തിനു നടുവിലാണ് ഇക്കുറി പൂരം. പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം മെറ്റല്‍ ഡിറ്റക്ടറിലൂടെയാണു പ്രവേശനം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends