ഫെയ്സ്ബുക്കിൽ തൃശൂർ പൂരത്തെക്കുറിച്ച് മോശം കമന്റിട്ട യുവാവിന് നഷ്ടമായത് ജോലി

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നായ തൃശൂർ പൂരത്തെക്കുറിച്ച് മോശം കമന്റിട്ട യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഫെയ്സ്ബുക്കിൽ പൂരത്തെക്കുറിച്ചുള്ള കമന്റ് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് നടപടി.
മാരുതി സുസുക്കി എ എം മോട്ടോഴ്സിൽ ജോലി ചെയ്തിരുന്ന ഫഹദ് െക പിയെയാണ് പുറത്താക്കിയത്. ഫഹദിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലുയർന്നത്. ഒരുകൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തുകയും സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് സൈബർ ആക്രമണം തുടങ്ങുകയും ചെയ്തു.
മാരുതി സുസുക്കിയുടെ ഓഫീസിലടക്കം പ്രതിഷേധക്കാർ വിളിച്ച് പ്രതിഷേധമറിയിച്ചു. ഇതിന് പിന്നാലെയാണ് ഫഹദിനെ പിരിച്ചുവിട്ടത്. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഫഹദിനെതിരെ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha



























