ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന അനീഷ് ഒരു വര്‍ഷം മുൻപാണ് മറ്റൊരു യുവതിയുമായി അടുത്തത്... അമ്മയുമായുള്ള അടുപ്പവും യുവാവിന്റെ നിരന്തര സന്ദർശനവും മകൾക്കിഷ്ടമില്ലെന്ന് പ്രതികരിച്ചതോടെ ചൂരല്‍ വടി കൊണ്ട് കുട്ടിയെ തല്ലാൻ തുടങ്ങി... എട്ടു വയസുകാരിക്ക് ക്രൂര മര്‍ദനം; അമ്മയുടെ കാമുകന്‍ അറസ്‌റ്റില്‍

കുട്ടിയുടെ മൊഴിയിലും വൈദ്യ പരിശോധനയിലും മര്‍ദനമേറ്റിട്ടുള്ളതായി സ്‌ഥിരീകരിച്ചെന്ന് പോലീസ് പറഞ്ഞു. ജൂവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരമാണു കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഉപ്പുതറയിലാണ് സംഭവം. എട്ടു വയസുകാരിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ കാമുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തേക്കര്‍ കുന്നേല്‍ അനീഷ് (34)ആണ് അറസ്‌റ്റിലായത്. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന അനീഷ് ഒരു വര്‍ഷം മുമ്ബാണു ബാലികയുടെ അമ്മയുമായി അടുത്തത്. ഇയാളുടെ സന്ദര്‍ശനത്തെ കുട്ടി എതിര്‍ത്തതാണു പ്രശ്‌നമായത്. ചൂരല്‍ വടി കൊണ്ട് ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനം കണ്ടിട്ട് അമ്മയും പ്രതികരിച്ചില്ല. തുടര്‍ന്നു കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. ഇവര്‍ ചേര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























