മോഹത്തോടെ സൂപ്പര്‍താരം... തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തൃശൂര്‍ വിടാന്‍ മനസ് വരാതെ സുരേഷ് ഗോപി; മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കാന്‍ ആഗ്രഹം; തോറ്റാലും ഇവിടെയൊക്കെത്തന്നെ കാണും

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി എന്തിന് തൃശൂരില്‍ ചുറ്റിക്കറങ്ങി നില്‍ക്കുന്നു എന്ന ചോദ്യമാണ് മലയാളികള്‍ ചോദിക്കുന്നത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശൂരിലെ ജനതയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ തനിക്ക് പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആദ്യമായിട്ടാണ് പൂരപ്പറമ്ബില്‍ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇപ്പോഴുള്ള തൃശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശൂരിനെ ജന്‍ങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം. ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. അതേസമയം തോറ്റാലും സുരേഷ് ഗോപി തൃശൂരില്‍ തന്നെ കാണും. അടുത്ത തെരഞ്ഞെടുപ്പില്‍ ജയമുറപ്പിക്കാനാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം.
സുരേഷ് ഗോപിയുടെ ഇടപെടലുകള്‍ പലതും ശ്രദ്ധേയമായിരുന്നു. ജനമനസ്സുകള്‍ക്കിടയില്‍ എന്നും വലിയ സ്വീകാര്യത നേടിയിട്ടുള്ള സൂപ്പര്‍ താരം സുരേഷ് ഗോപിയെ വാഴ്ത്തി നടന്‍ ഗിന്നസ് പക്രു അടുത്തിടെ രംഗത്തെത്തിയിരുന്നു. കഷ്ടത അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് സുരേഷ് ഗോപി ആശ്വാസമായിട്ടുള്ളത്. ഈ നല്ല നിലപാടുകള്‍ക്ക് എന്നും ജനം കൈയ്യടിക്കാറുമുണ്ട്. ഇപ്പോള്‍ അതുപോലെ അഭിനന്ദനം ഏറ്റുവാങ്ങുന്നത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാം വിഷയത്തിനും എപ്ലസ് സ്വന്തമാക്കിയ ദേവികയെ അദ്ദേഹം കാണാന്‍ എത്തിയതാണ്.
ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ടാണ് പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കാലില്‍ തൊട്ട് നമിച്ചാണ് നടന്‍ സുരേഷ് ഗോപി കുട്ടിയ്ക്ക് അഭിനന്ദനം അറിയിച്ചത്. ഇതിനാണ് കൈയ്യടിച്ച് ഗിന്നസ് പക്രു രംഗത്തെത്തിയത്. വീട്ടിലെത്തിയാണ് സുരേഷ് ഗോപി അഭിനന്ദനം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഗിന്നസ് പക്രു സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചത്. നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് പക്രു കുറിപ്പ് പങ്കുവെച്ചത്. ദേവികയെ അഭിനന്ദിക്കാനും താരം മറന്നില്ല.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയുടെ വയറില്‍ സ്പര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിലും സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി.
എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അത് മാനസിക രോഗമാണ്. അവര്‍ അതിന് എവിടെയെങ്കിലും നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ.' സുരേഷ് ഗോപി പറഞ്ഞു. മൂത്ത സഹോദരന്‍ വീട്ടിലേയ്ക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന ആളെ ചേട്ടത്തിയമ്മയെന്നാണ് നമ്മള്‍ വിളിക്കുന്നത്. സ്വന്തം അമ്മയെക്കാള്‍ സ്ഥാനമാണ് അവര്‍ക്ക്. ആ സംസ്‌കാരം ഇല്ലാത്തവര്‍ എവിടെയെങ്കിലും പോയി ദ്രവിച്ചു തീര്‍ന്നോട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha



























