എല്ലാം ഞൊടിയിടയില്‍... മുന്‍ചക്രമില്ലാതെ 89 യാത്രക്കാരുള്ള വിമാനം സാഹസികമായി താഴെയിറക്കി പൈലറ്റ്

മുന്‍ചക്രമില്ലാതെ 89 യാത്രക്കാരുള്ള വിമാനം പറക്കുകയാണ്. എന്തും സംഭവിച്ചു. യാത്രക്കാരാകെ അമ്പരന്നു. അവരോട് ബല്‍ട്ടിട്ട് സുരക്ഷിതമായി ഇരിക്കാന്‍ അനൗണ്‍സ് ചെയ്തു. പിന്നെയെല്ലാം വളരെ പെട്ടെന്ന്. മുന്‍ ചക്രമില്ലാത്ത വിമാനം സാഹസികമായി പൈലറ്റ് താഴെയിറക്കി.
മ്യാന്‍മാറിലെ മണ്ടാലെ വിമാനത്താവളത്തിലാണ് സംഭവം. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് സമയോചിത ഇടപെടലിലൂടെ യാത്രക്കാരുടെ ജീവന്‍രക്ഷിച്ചത്. മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനം ഞായറാഴ്ച റണ്‍വേയില്‍ ഇറങ്ങാന്‍നേരം മുന്‍ചക്രങ്ങള്‍ വിന്യസിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
തുടര്‍ന്ന് രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന് ശ്രമിച്ചശേഷം ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് അടിയന്തരനടപടിയിലേക്ക് കടന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. തുടര്‍ന്ന് വിമാനത്തിന്റെ മൂക്ക് നിലത്തുമുട്ടുന്നതിനുമുമ്പ് പിറകിലെ ചക്രങ്ങളില്‍ നിലത്തിറക്കി. 25 സെക്കന്‍ഡ് വിമാനം തെന്നിയെങ്കിലും ഉടനെ പ്രവര്‍ത്തനം നില്‍ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.
യാങ്കോണില്‍നിന്ന് മണ്ടാലേയിലേക്ക് വന്ന വിമാനമായിരുന്നു ഇത്. ഈയാഴ്ച മ്യാന്‍മാറിലുണ്ടായ രണ്ടാമത്തെ വിമാനാപകടമാണിത്.
അതിനിടെ റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടിമിന്നലേറ്റാണ് വിമാനം കത്തി നശിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിമാനം കത്തി ഉണ്ടായ വന്‍ അപകടത്തില്‍ 41 പേരാണ് മരിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് ശ്രേണിയില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ടേക്ക് ഓഫ് ചെയ്ത ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും ഉടന്‍ തീ പടരുകയായിരുന്നു. പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാരും കുട്ടുകളും ഉള്‍പ്പെടെ 41 പേര്‍ പൊള്ളലേറ്റ് മരിച്ചു. ഇടിമിന്നലേറ്റത് കൊണ്ടാകം സിഗ്‌നല്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോശം കാലാവസ്ഥയില്‍ വിമാനം പറന്നതായി യാത്രക്കാര്‍ ആരോപിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് മുന്‍ ചക്രങ്ങളില്ലാതെ വിമാനം താഴെയിറക്കിയത്. ഇത് യാത്രക്കാരില്‍ വളരെയധികം ആശങ്കയുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha



























