ഒന്നരവർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വെട്ടുകാട് സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി 25കാരൻ പീഡനത്തിനിരയാക്കി:- കാര്യം കഴിഞ്ഞതോടെ പെൺകുട്ടിയെ ഒഴിവാക്കി, മറ്റൊരു പെൺകുട്ടിയുമായി യുവാവ് വിവാഹം ഉറപ്പിച്ചെന്ന് അറിഞ്ഞതോടെ ഫേസ്ബുക്ക് വഴിയും, ഫോൺ വഴിയും ബന്ധപ്പെടാൻ ശ്രമിച്ച കാമുകിയെ ബ്ലോക്ക് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി...

ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം ഡോളി ഹൗസിൽ അരുൺ എന്ന ശ്രാവൺ (25) ആണ് പിടിയിലായത്.
ഒന്നരവർഷം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വെട്ടുകാട് സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്യുമെന്ന് വിശ്വസിച്ച് വിവിധയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി പ്രതിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞ് ഫേസ്ബുക്ക് വഴിയും ഫോൺ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരയായ പെൺകുട്ടിയെ ബ്ലോക്ക് ചെയ്തു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു . പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരുണിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























