Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മോദി ജി ആവശ്യത്തിന് ഉറങ്ങാറില്ലേ എന്ന് പ്രസിഡന്‍റ് ഒബാമ ചോദിച്ചതിന്റെ കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത്; വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല

13 MAY 2019 04:19 PM IST
മലയാളി വാര്‍ത്ത

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരംവീട്ടാനായി പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്കു കാരണമായി. മോശമായ കാലാവസ്ഥയില്‍ ആക്രമണം നടത്തണോ എന്ന് സംശയിച്ചിരിക്കുമ്പോള്‍ മഴമേഘങ്ങളുള്ളപ്പോള്‍ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്ന് നിര്‍ദേശിച്ചത് താനാണെന്ന് മോദി പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല. കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല പമ്ബരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു"-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Wah! മോദി ജി Wah!

മേഘങ്ങള്‍ക്കിടയില്‍ പതുങ്ങി പാക്കിസ്ഥാന്‍ റഡാറുകള്‍ ഇരുട്ടില്‍ തപ്പി.... ഇത്ര പ്രതിഭാശാലിയായ പ്രധാനമന്ത്രി നമുക്കല്ലാതെ മറ്റാര്‍ക്കുണ്ട് !മോദി ജി ആവശ്യത്തിന് ഉറങ്ങാറില്ലേ എന്ന് പ്രസിഡന്‍റ് ഒബാമ ചോദിച്ചതിന്റെ കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത്. ഇത്തരം എന്തെങ്കിലുമൊക്കെ അദ്ദേഹത്തോടും വച്ചു കാച്ചിക്കാണണം.....

കളിപ്പാട്ടവുമായി നില്‍ക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ബലിസ്റ്റിക് മിസൈലുമായി നില്‍ക്കുന്ന മറ്റൊരു നേതാവിന്റെ ചിത്രമേ നമ്മള്‍ അടുത്തിടെ കണ്ടിട്ടുള്ളൂ. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണത്. അതുപോലെ തന്നെയാണ് മോശം കാലാവസ്ഥയിലും വിമാനം പറപ്പിക്കാന്‍ വ്യോമസേന പൈലറ്റിനെ നിര്‍ബന്ധിതനാക്കുന്ന പ്രധാനമന്ത്രി. തന്റെ രാഷ്ട്രീയ നേട്ടത്തിന് സൈനികരെ കൊലയ്ക്കു കൊടുക്കാന്‍ മടിയില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നു ഈ ഏകാധിപതി.

പ്രധാനപ്പെട്ട ഒരു സൈനിക ഓപ്പറേഷന്‍ പോലും തവള കരഞ്ഞാല്‍ മഴ പെയ്യുമെന്ന് പറയുന്ന അറിവിന്റെ അടിസ്ഥാനത്തിലായെങ്കില്‍ ഈ രാജ്യത്തിന്റെ ഭരണനിര്‍വഹണം എവിടെ നില്‍ക്കുന്നു? എയര്‍ മാര്‍ഷല്‍ പോലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ഭയക്കുന്നോ ?

മോശം കാലാവസ്ഥ റഡാറിനല്ല ഓപ്പറേഷന്റെ കൃത്യതയ്ക്കാണ് വെല്ലുവിളിയെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വന്നില്ലേ ? ബാലാക്കോട്ട് ആക്രമണം അന്നു തന്നെ വേണമെന്ന് മോദി ശഠിച്ചത് എന്തിന് ? തിരഞ്ഞെടുപ്പ് നേട്ടത്തിന് സൈന്യത്തെ ഉപയോഗിക്കുക എന്ന കുബുദ്ധിക്ക് സൈനിക നേതൃത്വവും വഴങ്ങിയെങ്കില്‍ നമ്മുടെ രാജ്യസുരക്ഷയാണ് അപകടത്തിലാകുന്നത്.

ഗോമൂത്രം കൊണ്ട് കാന്‍സര്‍ ഭേദമാകുമെന്നും കുരുക്ഷേത്രയുദ്ധത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്നും പറയുന്ന വിവരദോഷികള്‍ ഈ രാജ്യത്തെ കുരുതി കൊടുക്കുമെന്നതിന് ഇതില്‍പ്പരം തെളിവ് വേണോ. കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല പമ്ബരവിഡ്ഢി കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ബാലനരേന്ദ്രന്‍ മുതലയെ പിടിച്ച കഥ കേട്ട് പുളകിതരായ ഭക്ത ജനങ്ങളെ, നിങ്ങള്‍ക്ക് രോമാഞ്ചമുണ്ടാക്കാന്‍ ഇതാ "ഓപ്പറേഷന്‍ റഡാര്‍ മോദിയും...." ആഘോഷിച്ചാലും......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (39 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (56 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends