ഒമാനില്‍നിന്നുള്ള വിമാനത്തിൽ നിന്നും തിരുവനന്തപുരത്ത് പറന്നിറങ്ങി... തിരുമല സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് എട്ടു കോടിയോളം രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട!! ഞെട്ടലോടെ അധികൃതർ

ഇന്ന് രാവിലെ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടി.
തിരുമല സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇതിന് വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് കസ്റ്റഡിയിലാണ്. തിരുമല സ്വദേശി സുനിലിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഒമാനില്‍നിന്നുള്ള വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.
https://www.facebook.com/Malayalivartha



























