Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പാലാരിവട്ടത്തിൽ ലീഗ് നേതാക്കൾ കുരുങ്ങുമോ; പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം

13 MAY 2019 07:08 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം. പാലം ഉദ്ഘാടനം ചെയ്തത് ഇടത് സർക്കാരാണെങ്കിലും പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് യു ഡി എഫ് സർക്കാരാണ്.

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സ്വപ്ന പദ്ധതിയായിരുന്നു പാലാരിവട്ടം മേൽപാലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വാഭാവികമായും ഉണ്ടായ അഴിമതി പരമ്പര പാലാരിവട്ടത്തിന്റെ നിർമ്മാണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന ആക്ഷേപം പരക്കെയുണ്ട്. ഇടത് സർക്കാരിൽ ജി.സുധാകരൻ മന്ത്രിയായ ശേഷമാണ് ഒരു പരിധി വരെ അഴിമതി കുറഞ്ഞത്. പൊതുമരാമത്ത് അതിനു മുമ്പ് വരെ ഭരണാധികാരികളുടെ കറവപശുവായിരുന്നു എന്നാണ് സംസാരം.

വിജീലൻസിന് മന്ത്രി സുധാകരൻ പൂർണമായ സ്വാതന്ത്ര്യമാണ് അനുവദിച്ചിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് മന്ത്രി വിജിലൻസ് മേധാവിയോട് ഉന്നയിച്ചിട്ടുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് മന്ത്രി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ നടപടികൾക്ക് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ മാത്രമേ രാഷ്ട്രീയക്കാരിലേക്ക് കേസ് നീങ്ങുമോ എന്ന് അറിയാൻ കഴിയുകയുള്ളു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ, നിർമ്മാണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുക്കുമെന്നാണ് വിവരം. 2014 ൽ പാലം നിർമ്മിക്കുമ്പോൾ എ. പി. എം മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എം.ഡി. അദ്ദേഹത്തിലക്കും അന്വേഷണം നീളുന്നു എന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹനീഷ് മുഹമ്മദ്. അന്തരിച്ച കോൺ ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനാണ് അദ്ദേഹം. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു വൻകിട പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഐ. എ. എസ്. ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് റോളെന്നും കാണില്ല. നിലവിൽ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. പാലത്തിന്റെ കോൺക്രിറ്റ് സാമ്പിളും കമ്പികളും വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

പാലാരിവട്ടം മേൽപാലത്തിൽ കോടികളാണ് മറിഞ്ഞതെന്ന ആരോപണം ശക്തമാണ്. അക്കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പണം മറിഞ്ഞിരുന്നു. എന്നാൽ അതിൽ രാഷ്ട്രീയക്കാർക്കായിരുന്നു പങ്ക്. നിർമ്മാണം നടത്തുന്ന കമ്പനികളെല്ലാം അന്ന് കാണേണ്ടവരെ കാണേണ്ടത് പോലെ കണ്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദമായി നടത്തിയ അഴിമതികളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്തിലേത്.

ഇബ്രാഹിംകുഞ്ഞ് സംസ്ഥാന സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേർക്ക് ആരോപണത്തിന്റെ കുന്തമുന ഉയരുമോ എന്നാണ് അറിയേണ്ടത്. ഏതായാലും അതിനുള്ള സാധ്യത കുറവാണ്. ഉദ്യോഗസ്ഥരുടെ തലയിൽ ചാരി രാഷ്ട്രീയക്കാർ രക്ഷപ്പെടാറാണ് പതിവ്. പാലാരിവട്ടത്തിലും ഇതു തന്നെ സംഭവിക്കുമെന്ന് കരുതാം. എന്നാൽ വിജിലൻസിന് മേലും കീഴും നോക്കേണ്ട കാര്യമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (13 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (20 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (34 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (37 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends