Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കേരളത്തിൽ നിരാലംബർ വർധിക്കുന്നു; അമ്മമാർ കാമുകന്മാരെ തേടുന്നു; കുട്ടികൾ സംരക്ഷകരെയും; നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു

13 MAY 2019 07:17 PM IST
മലയാളി വാര്‍ത്ത

നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. അമ്മയുടെ സുഹ്യത്തിന്റെ ക്രൂര മർദ്ദനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന പെൺമക്കളുടെ എണ്ണവും വർധിക്കുന്നു.

പാലക്കാട് ജില്ലയിലെ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചപ്പോൾ സാമൂഹിക നീതി വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ കുടുംബത്തിനുള്ളിലെ കാണാമറയത്ത് നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിച്ചിരുന്നതാണ്. എന്നാൽ കുടുംബത്തിന്റെ നാലതിരിനുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ സർക്കാരിന് പരിമിതിയുണ്ടായിരുന്നു. കട്ടപ്പനയിൽ എട്ടു വയസുകാരിയെ ക്രൂരമായി തല്ലിയ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായതോടെ തൊടുപുഴ സംഭവത്തിന് കേരളം വീണ്ടും ഞ്ഞെട്ടി.

അമിതമായ ലൈംഗിക താത്പര്യമാണ് ഒരു കൂട്ടം സ്ത്രീകളെ സുഹൃത്തുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നത്. പണ്ട് ഇവർ അമ്മയുടെ കാമുകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നിഘണ്ടുവിൽ പുതിയ വാക്കുകൾ ജനനം കൊണ്ടതോടെ ഇവരൊക്കെ അമ്മയുടെ സുഹൃത്തുക്കളായി .

കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ താളകേടുകൾ കണ്ടു തുടങ്ങിയിട്ട് കുറച്ച് കാലമായി. കുടുംബ ബന്ധങ്ങളിലേക്ക് സാമൂഹിക മാധ്യമങ്ങൾ കടന്നുകയറ്റം തുടങ്ങിയതോടെയാണ് ഇത്തരമൊരു സ്ഥിതി വന്നു ചേർന്നത്. കുടുംബബന്ധങ്ങൾക്കിടയിൽ പണ്ട് ഉണ്ടായിരുന്ന സ്നേഹം ഇല്ലാതായി. പണത്തിന് പിന്നാലെയുള്ള പരക്കം പാച്ചിലിൽ സുഖത്തിനും പണത്തിനും മാത്രം പ്രാമുഖ്യം കൈവന്നു. കുടുംബജീവിതത്തിലെ താളകേടുകൾ ആദ്യഘട്ടത്തിൽ തന്നെ വിവാഹ മോചനത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കുടുംബ കോടതികളിൽ സാധാരണ കേസുകൾ തീരാൻ വർഷങ്ങളെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതത്തോടെയാണ് ഇപ്പോൾ കേസുകൾ കോടതിയിലെത്തുന്നത്. കൗൺസിലിങ്ങിന്റെയും മറ്റും ആവശ്യം ഇതിലൂടെ ഇല്ലാതാകുന്നു. അപേക്ഷ നൽകി മണിക്കൂറുകൾക്കും വിവാഹമോചനം ലഭിക്കും.

വിവാഹേതര ബന്ധങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. ഭർത്താവ് ജീവിച്ചിരിക്കെ മറ്റ് പുരുഷൻമാരുമായി ബന്ധം സ്ഥാപിക്കുന്നവരും ഭാര്യജീവിച്ചിരിക്കെ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നവരും കേരളത്തിൽ നിരവധിയുണ്ട്. ഇത്തരം ബന്ധങ്ങളെ ചോദ്യം ചെയ്യാൻ കുടുംബത്തിൽ നിന്നു പോലും ആരും തയ്യാറല്ല. ഇതിന്റെ പരീണിത ഫലം അനുഭവിക്കുന്നത്. കുട്ടികളാണ്. ഒന്നുകിൽ അവർ വഴി പിഴയ്ക്കും. ഇല്ലെങ്കിൽ പീഡനത്തിന് ഇരയാകും എന്നതാണ് വർത്തമാന കാല യാഥാർത്ഥ്യം.

തൊടുപുഴയിൽ ഒരു പിഞ്ചു ബാലൻ കൊല്ലപ്പെട്ടത് അമ്മയുടെ കാമുകന്റെ കൈകരുത്തിനാലാണ്. മകനെ കൊല്ലാൻ എല്ലാ സാഹചര്യവും ഒരുക്കി കൊടുത്ത അമ്മക്ക് മാത്രം ഒന്നും സംഭവിച്ചില്ല. പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവ് എങ്ങനെയാണ് മരിച്ചതെന്ന് പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം ആവശ്യപ്പെടാൻ ബന്ധുക്കൾ പോലും തയ്യാറല്ല. സ്വാധീനമാണ് കാരണം സംഭവിച്ചതിനോടെക്കെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാൻ മലയാളികൾക്ക് കഴിയാറുണ്ട്. അതിനാൽ ആർക്കും പരാതിയില്ല.

സുരക്ഷിതമല്ലാത്ത കുടുംബങ്ങളിൽ താമസിക്കുന്ന കുട്ടികളെ അവിടെ നിന്നും മാറ്റുകയാണ് സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യം. കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെ ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ സർക്കാരിന് കഴിയും. അമ്മമാർ കാമുകരെ തേടി പോകുന്ന കുടുംബങ്ങളിലെ കുട്ടികളെ ഇത്തരത്തിൽ സർക്കാരിന് കണ്ടെത്താൻ കഴിയുകയാണെങ്കിൽ അവരെയെങ്കിലും രക്ഷിക്കാനാകും.

ക്രൂരതകളുടെ കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിറകെ ചിലപ്പോൾ വരുന്നത് ലൈംഗികാതിക്രമങ്ങളുടെ കഥകളായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (19 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (33 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (36 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends