ചേതന്‍ വന്നു, ഡാന്‍സ് കളിച്ചു, സദസ്സിനെ ഇളക്കിമറിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ തലേദിവസം സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ചേതന്‍, മുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് ഒന്ന് അമ്പരന്നു, കാര്യം അന്വേഷിച്ചപ്പോഴാണ് ഗപ്പിയിലെ അഭിനയത്തിന് മുകച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് തനിക്ക് കിട്ടിയതറിഞ്ഞ് ചാലനുകാരും പത്രക്കാരും അന്വേഷിച്ച് വന്നതാണെന്ന് അറിഞ്ഞത്. ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫ് അലിയുടെ ബാലകാലം അവതരിപ്പിച്ച് സിനിമയിലെത്തിയ ചേതന്‍ ജയലാല്‍ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കൂട്ടുകാരോട് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ പ്ലസ്ടു കഴിഞ്ഞു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് അറിയില്ല.സിനിമയില്‍ തന്നെ തുടരാണാണ് ആഗ്രഹം- ചേതന്‍ കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ബാല ചലച്ചിത്രമേള കുട്ടികളുടെ വളര്‍ച്ചയെ രൂപപ്പെടുത്തിയ എടുക്കാന്‍ സഹായിക്കും. സിനിമയില്‍ നല്ലതും ചീത്തയും കാണും. നല്ലത് മാത്രമേ നമ്മള്‍ കുട്ടികള്‍ സ്വീകരിക്കാവൂ. പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല- ചേതന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്നാല്‍ ചേട്ടന്‍ ഒന്ന് ഡാന്‍സ് കളിക്കാമോന്ന് ഓഡിയന്‍സിന്റെ ഇടയില്‍ നിന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ തന്റെ മുടിയില്‍ തലോടിക്കൊണ്ട് ചാടി എണീറ്റു. അടിപൊളിയായി ചുവട് വെച്ചു, സദസ്സിനെ ഇളക്കിമറിച്ചു.
https://www.facebook.com/Malayalivartha



























