Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിൽ; മുഖ്യമന്ത്രി ലണ്ടനില്‍ പോയിരിക്കുന്നത് ലാവലിന്‍ കമ്പനിക്ക് മണിയടിക്കാന്‍ വേണ്ടി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

13 MAY 2019 07:20 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മസാലബോണ്ട് വില്‍പ്പന ലാവലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കും. സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. വലിയ സാമ്പത്തികഭാരം താങ്ങാനുള്ള ശേഷി സംസ്ഥാന ഖജനാവിനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

2150 കോടി രൂപയുടെ മസാല ബോണ്ട് വില്‍ക്കുന്നതോടു കൂടി സംസ്ഥാനം സമ്പൂര്‍ണമായ കടക്കെണിയില്‍ എത്തിച്ചേരും. ലാവലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ലാവലിന്‍ കമ്പനിയോട് മുഖ്യമന്ത്രിയുടെ സ്‌നേഹം ഇപ്പോഴും തുടരുകയാണ്. ലാവലിന്‍ കമ്പനിക്ക് മണിയടിക്കാന്‍ വേണ്ടിയാണ് ലണ്ടനില്‍ മുഖ്യമന്ത്രി പോയിരിക്കുന്നത്. വിശദാംശങ്ങള്‍, കൂടുതല്‍ രേഖകള്‍ തുടങ്ങിയവ മറ്റന്നാള്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയാനന്തര കേരളത്തില്‍ യാതൊരു കാര്യവും നടക്കുന്നില്ല. 6200 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ട് 4000 കോടി ഇതുവരെ ചെലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ഗള്‍ഫ് പര്യടനത്തില്‍ എത്രരൂപ ലഭിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഗള്‍ഫ് സന്ദര്‍ശനത്തില്‍ നിരവധി സാഹായവാഗ്ദാനങ്ങള്‍ ലഭിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊട്ടിഘോഷിക്കപ്പെട്ട ഗള്‍ഫ് പര്യടനത്തില്‍ നിന്ന് എത്ര കോടി രൂപ കിട്ടിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. പ്രളയദുരന്തം കാണാന്‍ മുഖ്യമന്ത്രി നെതര്‍ലാന്‍ഡില്‍ പോകേണ്ട കാര്യമില്ലായിരുന്നു, ഒഡീഷയില്‍ പോയാല്‍ മതിയായിരുന്നു.

കുന്നത്തുനാട്ടിലെ 15 ഏക്കര്‍ ഭൂമി നിലം നികത്തിയത് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടു നടത്തിയ കുംഭകോണമാണ്. ആരാണ് ഈ വ്യവസായി. ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇത് വ്യക്തമാക്കണം. ഈ ഉത്തരവ് റദ്ദാക്കുകയും നിഷ്പക്ഷ അന്വേഷണം നടത്തുകയും വേണം.

കഴിഞ്ഞ നിയമസഭയില്‍ പാസ്സാക്കിയ നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍പ്പോലും പറയുന്നത് നികത്തുന്നത് പൊതുതാല്‍പ്പര്യത്തിന് അനുസരിച്ചാകണം, പൊതു ആവശ്യത്തിന് വേണ്ടിയാകണം എന്നാണ്. 15 ഏക്കര്‍ ഭൂമി കുന്നത്തുനാട്ടില്‍ നികത്തിയത് ഏത് പൊതുതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഏത് വിവാദ വ്യവസായിയെ സഹായിക്കാനാണ്. റവന്യൂമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടതായും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം വേണം. നിലം നികത്തലില്‍ റവന്യൂമന്ത്രി നോക്കുകുത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം പ്രളയ ദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ സേവനം നിസ്തുലമായിരുന്നു. അവര്‍ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം സാമൂഹ്യ പിന്തുണയോടെ ഫലപ്രദമായി ചെയ്യാനായി. ജനങ്ങളുടെയും വിവിധ ഏജന്‍സികളുടെയും സഹായം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (13 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (20 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (34 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (37 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends