Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പൂരപ്രേമികളെ വർണ്ണ വിസ്മയത്തിലാഴ്ത്തി 'കുടമാറ്റം' ; കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകൾ; പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ ആർപ്പു വിളികളോടെ വരവേറ്റ് ആസ്വാദകർ

13 MAY 2019 08:43 PM IST
മലയാളി വാര്‍ത്ത

തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റം വർണ്ണ വിസ്മയമായി. വാശിയോടെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ പൂരപ്രേമികൾ ആവേശത്തിലായി. ശാരീരികാവശതകൾ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടൻമാരാർ നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി.

രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌ കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം. കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.

രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾക്ക്തുടക്കമായത്. തുടർന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവൻമാർ ഘടകപൂരങ്ങളായി വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടർന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തിൽ വരവ് നടന്നു.

ഉച്ചയോടെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. എല്ലാം മറന്ന് മേളപ്രേമികൾ കൈ ആകാശത്തേക്ക് എറിഞ്ഞുവീശി, ഓരോ മേളപ്പെരുക്കത്തിനും ഒപ്പം കൂടി. ശാരീരികാസ്വസ്ഥതകള്‍ മറന്നും മേളപ്രമാണിയായ പെരുവനം കുട്ടൻമാരാർ കൊട്ടിന് നേതൃത്വം നൽകി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടൻമാരാർ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ കുട്ടൻമാരാർ തളർന്നു വീണിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാ‌ഥമിക ചികിത്സ നൽകി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്‍റെ മുന്നിൽ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാൻ കുട്ടൻമാരാർ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്‍റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി.

നാളെ പുലർച്ചെ ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട് നടക്കും. പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അങ്ങനെ അവസാനമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (14 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (21 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (35 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (38 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends