വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. പ്രതിചേര്‍ക്കപ്പെട്ട പറവൂര്‍ സി.ഐയായിരുന്ന ക്രിസ്പിന്‍സാം, വരാപ്പുഴ എസ്.ഐയായിരുന്ന ദീപക്, റൂറല്‍ എസ്.പിയുടെ കീഴിലുണ്ടായിരുന്ന പ്രത്യേക സംഘമായ റൂറല്‍ പാന്തേഴ്‌സിലെ അംഗങ്ങളും എ.എസ്.െഎമാരുമായിരുന്ന ജയാനന്ദന്‍, സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീരാജ്, സുനില്‍കുമാര്‍ ഉള്‍പ്പെടെ ഏഴു പേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി.
മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത്. വരാപ്പുഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തെന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചത്.
ഉത്തരവ് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടിയെടുക്കുമെന്ന് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha



























