ഇതാണ് രാഹുൽ; ഇങ്ങനെയായിരിക്കണം വയനാടിന്റെ നേതാവ്; അനുമതി വാങ്ങാതെ മുഖ്യാതിഥിയാക്കിയതിന് നന്ദി അറിയിച്ച് രാഹുല്‍

വയനാട് ലോക്സഭാ മണ്ഡലം എംപി രാഹുൽ ഗാന്ധിയെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാക്കിയത് ഏറെ വിവാദമായിരുന്നു. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 14 കോടി രൂപ ചെലവിൽ നവീകരിക്കുന്ന അഗസ്ത്യൻമൂഴി എൻഐടി കുന്നമംഗലം റോഡ് പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണ് റോഡിന്റെ ഭൂരിഭാഗവും വരുന്ന കോഴിക്കോട് മണ്ഡലത്തിലെ എംപി എം.കെ.രാഘവനെ തഴഞ്ഞ് രാഹുൽ ഗാന്ധിയെ മുഖ്യാതിഥിയാക്കി ഫ്ളക്സ് ഉയർന്നത്.
എന്നാൽ എംഎല്‍എ അയച്ച ക്ഷണക്കത്തിന് അസൗകര്യം അറിയിച്ച് രാഹുല്‍ മറുപടി അറിയിച്ചു. പരിപാടിക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി അയച്ച കത്താണ് പുറത്തു വന്നത്. ജോര്‍ജ് എം തോമസ് എംഎല്‍എയ്ക്ക് അയച്ച കത്തിലാണ് രാഹുല്‍ ഗാന്ധി പരിപാടിക്ക് തന്നെ ക്ഷണിച്ചതില്‍ നന്ദി പറയുന്നത്. ജോര്‍ജ് എം തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ കത്ത് പുറത്ത് വിട്ടത്.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ CRF ഫണ്ട് പ്രവൃത്തി കളുടെ ഉദ്ഘാടന ചടങ്ങിലേക്ക് വയനാട് പാർലമെന്റ് മണ്ഡലം MP ശ്രീ. രാഹുൽ ഗാന്ധിയെ ക്ഷണിച്ചു കൊണ്ട് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ മറുപടി ലഭിച്ചു.ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ പരിപാടിക്ക് എത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ട് എന്നദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച അദ്ദേഹം ഇനി വരുന്ന പരിപാടികളിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയും പങ്കുവെച്ചു.പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ ശ്രീ. രാഹുൽ ഗാന്ധിയെ ക്ഷണിക്കാതെ അപമാനിച്ചു എന്ന് നാട്ടിൽ അഭ്യൂഹങ്ങളുണ്ടാക്കിയവർക്ക് ഉള്ള മറുപടി കൂടിയാണിത്. നിങ്ങൾ മുൻ കാലങ്ങളിൽ ചെയ്ത് പോന്ന ജനാധിപത്യ മര്യാദയില്ലായ്മ തുടരാൻ ഞങ്ങൾ ഏതായാലും ഉദ്ദേശിക്കുന്നില്ല എന്ന കുറിപ്പോടുകൂടിയാണ്ജോർജ് എം തോമസ് കത്ത് പുറത്തു വിട്ടത്.
പ്രിയപ്പെട്ട ജോര്‍ജ് എം തോമസ് താങ്കളുടെ ക്ഷണക്കത്ത് കിട്ടി, ചില അപ്രതീക്ഷിത തിരക്കുകളുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല,രാഹുലിന്റെ മറുപടിയുടെ ചുരുക്കമാണിത്, പക്ഷെ ഇതോടെ വിവാദം തീരുന്നില്ല. രാഹുലിന്റെ അനുവാദമില്ലാതെ ഫ്ലക്സിലും നോട്ടീസിലും പേരും പടവും വെച്ചതിലാണ് കോണ്‍ഗ്രസുകാരുടെ പരാതി. കേന്ദ്രഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് എംപിയെ ക്ഷണിക്കണമെന്ന ചട്ടമുണ്ടെന്ന് ജോര്‍ജ് എം തോമസ് മറുപടി പറയുന്നു
മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസുകാര്‍ വിവാദമാക്കിത്. നാളെയാണ് റോഡ് ഉദ്ഘാടനം, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
https://www.facebook.com/Malayalivartha