Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഓൺലൈൻ ഷോപ്പിംഗിൽ പുത്തൻ അനുഭവം; ഓഗ്‌മെന്റഡ് റിയാലിറ്റി സേവനവുമായി ജോസ് ആലുക്കാസ്...

17 MARCH 2026 04:55 PM IST
മലയാളി വാര്‍ത്ത

ഗുണമേന്മയിലും നൂതന ആശയങ്ങളിലും ട്രെൻഡി ആഭരണങ്ങളിലും ഇന്ത്യയിലെ വിശ്വസ്ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ വെബ്‌സൈറ്റിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ അവതരിപ്പിച്ചു. mirrAR (മിരാർ) എന്ന സ്ഥാപനവുമായി സഹകരിച്ച് വികസിപ്പിച്ച ഈ സംവിധാനം, സ്മാർട്ട് ഉപകരണങ്ങളിലൂടെ ആഭരണങ്ങൾ വിർച്വലായി അണിഞ്ഞുനോക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ക്യാമറ ഉപയോഗിച്ച് മാലകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ തുടങ്ങിയവ അണിഞ്ഞുനോക്കാൻ സഹായിക്കുന്ന ഈ പുതിയ ഫീച്ചർ ഓൺലൈൻ ഷോപ്പിംഗിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അത്യാധുനിക സാങ്കേതികവിദ്യയെ പരമ്പരാഗത ആഭരണ നിർമ്മാണ വൈദഗ്ധ്യവുമായി സംയോജിപ്പിക്കുക വഴി ആഗോളതലത്തിൽ തന്നെ ഓൺലൈൻ ഷോപ്പിംഗ് രീതിയെ പുനർനിർവചിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

"ആഭരണങ്ങൾ എന്നത് വ്യക്തിപരമായ ഒന്നാണ്, വാങ്ങുന്നതിന് മുൻപ് അത് തങ്ങൾക്ക് എത്രത്തോളം ചേരുമെന്ന് ഉപഭോക്താക്കൾ നോക്കാറുണ്ട്. ഈ പുതിയ സംവിധാനത്തിലൂടെ ഷോറൂമിലെ അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ സ്ക്രീനുകളിൽ എത്തിക്കുകയാണ് ഞങ്ങൾ. പരമ്പരാഗത വ്യാപാര രീതികളെ മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായി പരിഷ്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്," എന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.josalukkasonline.com/ സന്ദർശിച്ച് ഇഷ്ടപ്പെട്ട ആഭരണം തിരഞ്ഞെടുത്ത ശേഷം വിർച്വൽ ട്രൈ-ഓൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ആ ആഭരണം അണിഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് ക്യാമറിലൂടെ നേരിട്ട് കാണാൻ സാധിക്കും. ആധുനിക സ്മാർട്ട്ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും അധിക ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ ഈ സേവനം സുഗമമായി ലഭ്യമാകും.

സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്കുള്ള സംതൃപ്തി ഉറപ്പാക്കുന്നതിലൂടെ റിട്ടേണുകൾ കുറയ്ക്കാനും വിപണന സാധ്യതകൾ മെച്ചപ്പെടുത്താനും ഈ സംവിധാനം വഴിയൊരുക്കും. സാങ്കേതികവിദ്യയോട് താൽപ്പര്യമുള്ള യുവതലമുറയെ ആകർഷിക്കാനും ഡിജിറ്റൽ ലോകത്തെ വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് ബ്രാൻഡിനെ എത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് ഇത് കരുത്തേകും.

"ആഭരണ വിപണന രംഗത്തേക്ക് അത്യാധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനായി ജോസ് ആലുക്കാസ് ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ ആവേശമുണ്ട്. ഡിജിറ്റൽ വ്യാപാരത്തെയും നേരിട്ടുള്ള വ്യാപാരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സേവനം ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും," എന്ന് മിരാർ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മേഘ്‌ന സരാവോഗി പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ വ്യാപാരം വ്യാപിപ്പിക്കുന്നതിനുമായി ജോസ് ആലുക്കാസ് നടപ്പിലാക്കുന്ന വിപുലമായ നയങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (38 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends