പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..

അമേരിക്ക ഒറ്റപ്പെടുന്നുവോ ..?പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ പതാകയേന്തിയ കപ്പലുകൾ തലയുയർത്തി നീങ്ങുന്നു. യുദ്ധബാധിതമായ ഈ മേഖലയിൽ ഇറാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രണ്ട് ഇന്ത്യൻ വാതക വാഹിനി കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി ലഭിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി മാറിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഇത് ദീർഘകാല നയതന്ത്ര ഇടപെടലിന്റെ ഫലം” തന്നെയാണ്.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചെക്ക് പോയിന്റിൽ ഇന്ത്യയ്ക്ക് മാത്രം ലഭിക്കുന്ന ഈ പരിഗണന ആഗോള രാഷ്ട്രീയത്തിൽ മോദി സർക്കാരിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് വഴി ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ ഗ്യാസ് കാരിയറുകളാണ് ഇന്ത്യയിലേക്ക് സുരക്ഷിതമായി യാത്ര തിരിച്ചത്. ലോകത്തെ ഒട്ടുമിക്ക വികസിത രാജ്യങ്ങളുടെയും കപ്പലുകൾ കടലിടുക്കിന് പുറത്ത് കുടുങ്ങിക്കിടക്കുമ്പോഴാണ് ഇന്ത്യയുടെ ഈ മുന്നേറ്റം.
ഹോർമുസിൽ ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അമർഷം. കാലങ്ങളായി യുഎസ് സഹായം നൽകുന്ന രാജ്യങ്ങൾ പോകും മുഖം തിരിച്ചതാണ് ട്രംപിനെ കുഴപ്പിക്കുന്നത്. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം പരിഹാരമാകാതെ തുടരുകയാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ചു. എന്നാൽ ക്രൂഡ് ഓയിൽ കയറ്റി ഇറാന്‍റെ കപ്പലുകൾ പോകുന്നുണ്ട്.തങ്ങളോട് ആലോചിക്കാതെ യുഎസ് സ്വയം തുടങ്ങിയ യുദ്ധമാണ് പശ്ചിമേഷ്യയിലേതെന്നാണ് മിക്ക രാജ്യങ്ങളുടെയും നിലപാട്.
യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും പല രാജ്യങ്ങളും ഇതിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. ക്രൂഡ് ഓയിൽ വില വര്‍ധിച്ചത് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കുറച്ചു. പണപ്പെരുപ്പ ഭീഷണിയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹോർമുസിലേക്ക് പടക്കപ്പലുകൾ അയക്കാനുള്ള തീരുമാനമില്ലെന്ന് ജർമനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.ഹോർമുസ് സംരക്ഷിക്കാൻ യുഎസിനൊപ്പം ചേരാൻ മറ്റു രാജ്യങ്ങൾ തയാറാകാത്തത് ക്രൂഡ് ഓയിൽ വില വീണ്ടും ഉയര്‍ത്തി. ബ്രെന്‍റ് ക്രൂഡ് 2.43 ശതമാനം ഉയർന്ന് 102 ഡോളറിലെത്തി.
https://www.facebook.com/Malayalivartha
























