കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്ഥാനാർത്ഥിയാവാൻ നിൽക്കുന്ന മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ എങ്ങനെ മെരുക്കുമെന്ന് കണ്ടറിയണം. യു.ഡി.എഫിന്റെ ആവേശം ചോർന്നുപോകുന്ന പ്രതിസന്ധിയും രൂപപ്പെട്ടിട്ടിണ്ട്. ഇന്നു നടക്കേണ്ടിയിരുന്ന സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഒരു ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നതുപോലും പടലപിണക്കം കാരണമാണ്.അതോടൊപ്പം ഇത് കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾക്ക് കാരണമാകുന്നു.ഉമ്മൻ ചാണ്ടി കുടുംബത്തിലാണ് ചില പ്രശനങ്ങൾ ഉടലെടുത്തിരിക്കുന്നത് .
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെ,സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിയാണ് ഉമ്മൻ ചാണ്ടി കുടുംബത്തിൽ സംഭവിച്ചിരിക്കുന്നത് . . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെയാണ് കടുത്ത വിയോജിപ്പുമായി സഹോദരനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മാത്രം മതിയെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മറിയയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, സഹോദരിക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ താന്‍ പുതുപ്പള്ളിയില്‍നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്.ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ശരിയല്ലെന്നും, അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കടുത്ത അതൃപ്തി നിലവില്‍ ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ ചാണ്ടി ഉമ്മന്‍ അറിയിച്ചുകഴിഞ്ഞു എന്നാണ് ലഭ്യമായ വിവരം.
ഇതാദ്യമായല്ല ചാണ്ടി ഉമ്മന്‍ ഈ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് മറിയയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha























