രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...

ഫസൽ വധക്കേസ് പ്രതി കാരായി രാജനെ തലശ്ശേരിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോര് മുറുകുന്നു. സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും "കമ്മി ഇമ്മ്യൂണിറ്റി"യെയും പരിഹസിച്ചുകൊണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് തർക്കം രൂക്ഷമായത്. ഫസലിന്റെ മകൾ ഫിദയുടെ കണ്ണുനീരിന് ആര് മറുപടി നൽകുമെന്ന് രാഹുൽ ചോദിച്ചപ്പോൾ, രാഹുലിനെതിരെയുള്ള പീഡനക്കേസുകളും വ്യക്തിപരമായ ആരോപണങ്ങളും ഉയർത്തിയാണ് ഇടത് പ്രൊഫൈലുകൾ തിരിച്ചടിക്കുന്നത്.
രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോൾ സി.പി.ഐ.എം വ്യക്തിഹത്യയെ ആയുധമാക്കുന്നുവെന്ന് രാഹുൽ അനുകൂലികൾ ആരോപിക്കുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള രാഹുൽ ധാർമ്മികത പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്ന് സഖാക്കളും വാദിക്കുന്നു...
https://www.facebook.com/Malayalivartha
























