മരുമകളോടുള്ള പക തീർത്ത് അമ്മായിയമ്മ; "ഇനി എനിക്ക് പേടിയില്ല" എന്ന് പൊലീസിനോട്...

മരുമകളെ കൊന്നു, ഇനി എനിക്ക് പേടിയില്ല; പൊലീസ് വന്നല്ലോ" - നിലമ്പൂർ കരുളായിലെ രജില കൊലക്കേസിൽ അറസ്റ്റിലായ അമ്മായിയമ്മ ശാന്ത പൊലീസിനോട് വെളിപ്പെടുത്തിയത് താൻ കാത്തുസൂക്ഷിച്ച കടുത്ത പകയെക്കുറിച്ച്. ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന കുടുംബകലഹമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ അവസാനിക്കുന്നത്. ചായ ഉണ്ടാക്കാൻ വെച്ച വെള്ളം മരുമകൾ എടുത്തു കളഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമെന്ന് ശാന്ത അവകാശപ്പെടുമ്പോഴും,
ഇത് കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. മക്കളായ തീർത്ഥയുടെയും ഋഷികയുടെയും മുന്നിലിട്ടാണ് ഉറങ്ങിക്കിടന്ന രജിലയെ ശാന്ത വാക്കത്തികൊണ്ട് വെട്ടിയത്. തടയാൻ ശ്രമിച്ച പിഞ്ചുമക്കളെ ക്രൂരമായി തള്ളിമാറ്റിയ ശേഷമായിരുന്നു ഈ അരുംകൊല. ശാന്തയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























