''ഇരുപത് വർഷം മുമ്പ് നടന്ന ആ സംഭവം മറക്കാനാകില്ല... സംഘപരിവാരം പ്രചരിപ്പിക്കുന്നത് നെറികെട്ട നുണ... പിതൃശൂന്യ വാര്‍ത്തകള്‍ പരത്തിയാൽ നിയമനടപടി നേരിടേണ്ടി വരും... ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല...'' ബിജെപിക്കെതിരെ പി ജയരാജൻ

കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പല രാഷ്ട്രീയ അടവുകളും പയറ്റി തെളിഞ്ഞ നേതാവാണ് അദ്ദേഹം . പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട് . ഈ സാഹചര്യത്തിലായിരുന്നു പി ജയരാജൻ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്കെന്ന തരത്തിൽ സോഷ്യല്‍ മീഡിയ വഴി പ്രചരണങ്ങൾ നടന്നത് . ജയരാജന്‍ ബിജെപിയിലേക്ക് വരാനൊരുക്കുന്നതിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കണ്ണൂരിലോ തലശ്ശേരിയിലോ നിന്ന് മത്സരിക്കുമെന്ന തരത്തിലുള്ള വ്യാപകമായ പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുകയായിരുന്നു. വിവരം കാട്ട് തീ പോലെ പരക്കുകയും ഉണ്ടായി. ഈ വാർത്ത വിശ്വസനീയം എന്ന തരത്തിലാണ് വാർത്തകൾ പരന്നത്. എന്നാൽ വിഷയത്തിൽ അദ്ദേഹം ഇത് വരെയും പ്രതികരണം നടത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ദേഹം സി പി എം വിടുമെന്ന കാര്യം ഏതാണ്ട് ഉറപ്പിക്കപെട്ടിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഈ വിഷയത്തില്‍ അദ്ദേഹം തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. സിപിഎം രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയായിരുന്നു ദിവസങ്ങളായി കണ്ടിരുന്നത്. കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചന നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു . പി. ജയരാജന്റെ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിഭിന്നമായിരുന്നു . ഇതൊക്കെ നിലനിൽക്കവേ അദ്ദേഹം സി പി എം വിടുന്നു എന്ന സംശയങ്ങൾക്ക് വേരോട്ടം ഉണ്ടായിരുന്നു.
എന്നാൽ ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തി പി ജയരാജൻ തന്നെ വന്നിരിക്കുന്നു. താൻ ബി ജെ പിയിലേക്കെന്ന വാർത്ത തെറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്നാണ് അദ്ദേഹം പറയുന്നത്.ഇത്തരത്തിൽ പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ പോലും താൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു . പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികളെന്നും അദ്ദേഹം പറയുകയുണ്ടായി. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്‌എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും. ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിവാരമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്‍ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍.അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.
https://www.facebook.com/Malayalivartha