മലപ്പുറം ജില്ലയില് തെരുവ് നായ ആക്രമണം ; നിരവധിപ്പേർക്ക് പരിക്കേറ്റു ; പരിക്കേറ്റവരിൽ നഴ്സറി വിദ്യാര്ഥിയും

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. മലപ്പുറം ജില്ലയില് വിവിധയിടങ്ങളില് തെരുവ് നായ ആക്രമണം നടന്നു. ഇവയുടെ കടിയേറ്റ് അഞ്ചു പേര്ക്ക് പരിക്ക് സംഭവിച്ചു. പൊന്നാനിയിലും വണ്ടൂരിലുമാണ് നായ്ക്കൾ ആക്രമിച്ചത്.
നഴ്സറി വിദ്യാര്ഥിയ്ക്കും കടിയേറ്റു. 2 വയസ്സ് പ്രായമുള്ള കുട്ടി മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിൽസിയിലാണ്. വണ്ടൂരില് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയില് പരിക്കേറ്റ 4 പേരെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha