എന്‍ഐടിക്ക് സമീപത്തെ ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്ലാറ്റിൽ വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുതിയിലാക്കി പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് സൂചന; പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി പണം തട്ടിയെന്ന് കണ്ടെത്തൽ - പൊലീസ് അന്വേഷണം ശക്തമാക്കി

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോസഫ് എന്‍ഐടി പരിസരം കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് റിപ്പോർട്ട്. പെണ്‍വാണിഭത്തിന് വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുതിയിലാക്കിയ ശേഷം ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയുന്നു. പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി പണം തട്ടിയതായും സൂചനയുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇത് ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്‌ളാറ്റ് ആണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവിടെ എത്തുന്നവരില്‍ പ്രമുഖരുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി കോടിക്കണക്കിന് പണം തട്ടിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
https://www.facebook.com/Malayalivartha