മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു.... ശമ്പള വര്‍ദ്ധനയുള്‍പ്പെടെ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയിരുന്നത്....

മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പള വര്‍ധനയുള്‍പ്പെടെ ആവശ്യമുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഏറെ നാളായി സമരം ചെയ്യുകയായിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മാനേജ്മന്റെ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. ഇന്നു മുതല്‍ തൊഴിലാളികള്‍ ജോലിക്ക് ഹാജരാവും. ഹൈകോടതി നിയമിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മന്റെ് പ്രതിനിധികളും മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) പ്രതിനിധികളും പങ്കെടുത്തു. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കുമെന്നും പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതോടൊപ്പം 2018 - 2019 ലെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യാനും തടഞ്ഞുവെച്ചിരുന്ന വാര്‍ഷിക ഇന്‍ക്രിമന്റെ് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കൊടുത്തു തീര്‍ക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha