Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആവശ്യപ്പെട്ടത് 2 തവണ... കൂടത്തായി കൊപപാതക കേസിലെ നിര്‍ണായക തെളിവാകേണ്ട സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മൊഴി പുറത്ത്; രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് ഒരു തവണ മാത്രം

14 OCTOBER 2019 11:32 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര ദിവസം കഴിയും തോറും ചൂട് പിടിക്കുകയാണ്. ഇത്രയും പ്രമാദമായ കേസ് തെളിയിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണം. ഇതുകൊണ്ടാണ് ഈ കേസ് ആത്മഹത്യയാണെന്ന് അഡ്വ. ആളൂര്‍ വാദിക്കുന്നത്. എന്നാല്‍ പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് ഈ കേസ് വലിയ പ്രതിഛായയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിട്ടുകളഞ്ഞാല്‍ വലിയ വിമര്‍ശനം നേരിടും. ഇത് മുന്നില്‍ കണ്ട് വളരെ കരുതലോടെയുള്ള അന്വേഷണമാണ് നടത്തുന്നത്.

തെളിവുകളില്‍ ഏറ്റവും പ്രധാനം സയനൈഡാണ്. ഈ സയനൈഡ് കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയിലാണ് പോലീസ്. മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് വാങ്ങി നല്‍കിയ മാത്യുവിന്റെ മോഴി പോലീസ് രേഖപ്പെടുത്തി. സയനൈഡ് ലഭിക്കാനായി പ്രജികുമാറിന് രണ്ടു കുപ്പി മദ്യവും അയ്യായിരം രൂപയും നല്‍കിയെന്നാണ് ജോളിയുടെ കൂട്ടുപ്രതിയായ എംഎസ് മാത്യു മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടു തവണയാണ് സയനൈഡ് ആവശ്യപ്പെട്ടുവെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് കിട്ടിയതെന്നും മാത്യു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാത്യു രണ്ടു തവണ സയനൈഡ് നല്‍കിയെന്ന് ജോളി മൊഴി നല്‍കിയിരുന്നു.പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാറിനു പുറമെ മറ്റൊരാളില്‍ നിന്നു കൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മറ്റെയാള്‍ ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ട വിവരം.

കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട മാത്യു മഞ്ചാടിയിലിന്റെ മരണത്തെക്കുറിച്ചു പ്രധാന പ്രതി ജോളി നല്‍കിയ മൊഴി കള്ളമെന്നു മാത്യു മഞ്ചാടിയിലിന്റെ സുഹൃത്ത് സബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിനൊപ്പം മദ്യപിച്ചിരുന്നുവെന്ന ജോളിയുടെ മൊഴി കള്ളമാണെന്നും സബാന്‍ പറഞ്ഞു. ജോളിക്കു മാത്യുവിനോട് വിദ്വേഷമുണ്ടായിരുന്നു. മാത്യുവിന് ഇക്കാര്യം അറിയാമായിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതില്‍ മാത്യുവിനു സംശയമുണ്ടായിരുന്നു.

അതിനാല്‍ ജോളിക്കൊപ്പം മാത്യു മദ്യപിക്കാറില്ലായിരുന്നു. മാത്യു മരിച്ചതു രക്തം ഛര്‍ദിച്ചല്ല. മരിക്കുമ്പോള്‍ മാത്യുവിന്റെ വായില്‍നിന്നു നുരയും പതയും വന്നിരുന്നു. റോയിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ ജോളി ആശുപത്രിയില്‍വച്ചു തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു നിര്‍ബന്ധിക്കുകയുമായിരുന്നു. റോയിയുടെ മരണം സയനൈഡ് അകത്തു ചെന്നത് മൂലമാണെന്ന് അറിഞ്ഞതോടെ മാത്യുവിന്റെ സംശയം ബലപ്പെട്ടു.

ഇതാണ് മാത്യുവിനെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത്. സംശയമുള്ളതിനാല്‍ ജോളിക്കൊപ്പം മാത്യു ഒരിക്കലും മദ്യപിക്കില്ല. റോയിയുടെ മരണം എല്ലാവരെയും വിളിച്ചറിയിച്ചതു ജോളിയാണെന്നും സബാന്‍ പറഞ്ഞു

സിലിയെ ജോളി കൊലപ്പെടുത്തിയതു ഭര്‍ത്താവ് ഷാജുവിന്റെ അറിവോടെയാണെന്നു സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ: ബി.കെ. സിജുവിനു നല്‍കിയ മൊഴിയിലാണു സിജോയുടെ വെളിപ്പെടുത്തല്‍.

സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണു സിജോയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ അന്വേഷണസംഘത്തിനു മുമ്പാകെ നല്‍കിയ മൊഴി സി.ഐക്കു മുമ്പിലും സിജോ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ വല്ലാത്ത ദുരൂഹതകളിലേക്ക് നീങ്ങുകയാണ് കൂടത്തായി കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (24 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

Malayali Vartha Recommends