സാധാരണക്കാരുടെ സിനിമാമോഹങ്ങള്‍ക്ക് തിരശീല വീഴുന്നു ....സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്കില്‍ ഇന്ന് മുതല്‍ വര്‍ധനവ്

ഇന്നു മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്കു കുത്തനെ ഉയരും. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി.ടിക്കറ്റിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തത്ക്കാലത്തേക്ക് അനുവദിച്ച് നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്.സാധാരണക്കാരന് ആകെ ഉള്ള വിനോദോപാധി യാണ് സിനിമ.കത്തുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും അസ്ദ്ധ്വാനിക്കുന്നവര്‍ക്കു കുടുംബത്തോടൊപ്പവും അല്ലാതെയും അധികം പണച്ചെലവില്ലാതെ ആസ്വദിക്കാന്‍ സാധിച്ചിരുന്ന ഒരു വിനോദം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം സാധാരണക്കാരുടെ സിനിമ മോഹങ്ങള്‍ക്ക് തിരശീല വീഴ്ത്തുകയാണ്. 130 രൂപ ഒരു സാധാരണ ടിക്കറ്റിനു കൊടുക്കേണ്ടി വരുമ്പോള്‍ ഒരു കുടുംബത്തിന് അവരുടെ ആസ്വാദന മോഹങ്ങള്‍ക്ക് മേലെയാണ് ഈ വിലവര്‍ദ്ധനവ് നിഴല്‍ വീഴ്ത്തുന്നത്.
10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു കൂടും. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജിഎസ്ടി ഫലത്തില്‍ 18% ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്.സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്.കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും.
ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നു തീരുമാനിച്ചിരുന്നു.ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ 5% വിനോദ നികുതി ചുമത്തുകയുംപിന്നീട് അതിന്റെ മേല്‍ 5% ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തു.ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ല്‍ നിന്നു 106 രൂപയായി ഉയര്‍ന്നു. ജിഎസ്ടി ഫലത്തില്‍ 18 % ആയി. അങ്ങനെ നടുവൊടിഞ്ഞു ജോലി ചെയ്തു തളരുമ്പോള്‍ സിനിമകണ്ട് ഒന്ന് ഉല്ലസിക്കാം എന്ന് കരുതിയാല്‍ 130 രൂപ യുഎ കാര്യം തീരുമാനമാകും. സാധാരണക്കാരായ സിനിമാപ്രേമികള്‍ക്കു ഇനി ഒന്ന് സിനിമ കാണണമെങ്കില്‍ ഒന്നുകില്‍ ടെലിവിഷനില്‍ വരുന്നതുവരെ കാത്തിരിക്കണം.അല്ലെങ്കില്‍ പൊള്ളുന്ന വിലയില്‍ ടിക്കറ്റ് വാങ്ങണം .
https://www.facebook.com/Malayalivartha