സ്വന്തം ചോരയായാലും പ്രശ്‌നമില്ല.. വര്‍ധിച്ചു വരുന്ന ബലാത്സംഗത്തില്‍ ആശങ്ക വ്യക്തമാക്കി കൊണ്ട് ടീച്ചര്‍ അനുജ ജോസഫ്

ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാല്‍ ആര്‍ത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേല്‍ അതൊരു പെണ്‍ശരീരമെന്നു സാരം. സമൂഹത്തില്‍ പ്രായഭേദമില്ലാതെ വര്‍ധിച്ചു വരുന്ന ബലാത്സംഗത്തില്‍ ആശങ്ക വ്യക്തമാക്കി കൊണ്ട് ടീച്ചര്‍ അനുജ ജോസഫ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.ഡല്‍ഹിയും ഹൈദ്രാബാദും എന്നു വേണ്ട രാജ്യത്തു ഇന്ന് നടക്കുന്ന ഓരോ കൂട്ടബലാത്സംഗവും തുടര്‍മരണങ്ങളും നമ്മളില്‍ ഭീതി ജനിപ്പിക്കുന്നത് ഇന്നത്തെ അരക്ഷിതാവസ്ഥയാണെന്നതില്‍ മാറ്റമില്ല. നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്‌ഫോടനങ്ങള്‍ നമ്മള്‍ ഇനിയും നടത്തും.ഇത് കഴിഞ്ഞാല്‍ ഈ അരുംകൊലകള്‍ അവസാനിക്കുമോ എന്നും ഡോക്ടര്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാല്‍ ആര്‍ത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേല്‍ അതൊരു പെണ്‍ശരീരമെന്നു സാരം.ഇന്നത്തെ കാലമായൊണ്ട് പ്രായവും വിഷയമല്ല,പെണ്ണായാല്‍ മതി.പിഞ്ചു കുഞ്ഞുങ്ങള്‍ മുതലിങ്ങോട് ഇരയാക്കപ്പെട്ടവരുടെ എണ്ണം കൂടുന്നതല്ലാണ്ട് ഒരു മാറ്റവുമില്ല.കൂട്ടബലാല്‍സംഗം ഇന്ന് വാര്‍ത്തകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ളത് മാത്രം.
നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്‌ഫോടനങ്ങള്‍ നമ്മള്‍ ഇനിയും നടത്തും.ഇത് കഴിഞ്ഞാല്‍ ഈ അരുംകൊലകള്‍ അവസാനിക്കുമോ.
കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോട് പറഞ്ഞ വാചകം 'ഇനിയിപ്പോള്‍ നിങ്ങളുടെ എഴുത്തു വായിച്ചു നാട്ടില്‍ ആരും കൊലചെയ്യാണ്ടിരിക്കുവല്ലേ, ഇതൊക്കെ ആവര്‍ത്തിക്കപെടും'
ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ മനുഷ്യന്റെ മനസ്സ് നന്നാകണം,മൃഗത്തില്‍ നിന്നു മനുഷ്യനിലേക്ക് തിരിച്ചു വരണം.
എരിവും പുളിയും തിരുകികയറ്റിയ മസാലപ്പടങ്ങള്‍ ദിനംപ്രതി കണ്ടു രസിച്ചു തലച്ചോറ് മുഴുവന്‍ പെണ്ണുടലിനെ പ്രാപിക്കാനുള്ള ആവേശത്തില്‍ ,മുന്നില്‍ നില്‍ക്കുന്ന ഇരയോട് എന്ത് സഹാനുഭൂതി.അത് വല്ലോരുടെയും കുഞ്ഞായാലെന്തു,സ്വന്തം ചോരയായാലും പ്രശ്‌നമില്ല.
ആവേശം തീര്‍ത്തു,കത്തിച്ചു കളഞ്ഞപ്പോഴും അവന്റെയൊന്നും മനസ്സു പിടച്ചു കാണില്ല.പ്രിയങ്ക റെഡ്ഢിയെന്ന വെറ്റിനറി ഡോക്ടറുടെ മരണം വരെ എത്തി നില്‍ക്കുന്നു നമ്മുടെ രാജ്യത്തിന്റെ പുരോഗതി.
ഡല്‍ഹി നിര്‍ഭയകേസില്‍ കുറ്റവാളിയാക്കപ്പെട്ടവന് പ്രായപൂര്‍ത്തിവന്നിട്ടില്ല പോലും,അത്രയും കാടത്തം കാണിച്ച അവനൊക്കെ എന്തിനു നിയമസംരക്ഷണം നല്‍കണം.
മക്കളെ വളര്‍ത്തുമ്‌ബോള്‍ പെണ്ണുടല്‍ കൗതുകവസ്തുവും ത്രസിപ്പിക്കുന്ന ഒന്നുമല്ലെന്നും അതിനെ പ്രാപിക്കാനുള്ള ആവേശമല്ല,മറിച്ചു സംരക്ഷിക്കാന്‍,ബഹുമാനിക്കാന്‍ പഠിപ്പിക്കണം നാളത്തെ തലമുറയെ. ദേശത്തെ അതിക്രമങ്ങളില്‍,അരുംകൊലകളില്‍ഇന്ന് നിറഞ്ഞു നില്‍ക്കുന്ന പൈശാചികത, വരുംനാളുകളില്‍ നമ്മളെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥ,ഈ ഭീതികരമായ അവസ്ഥ മാറണം. മനുഷ്യത്വമെന്ന വികാരം മരിപ്പിക്കാണ്ടിരിക്കുക,മനസ്സില്‍ തിന്മക്കു പകരം നന്മയുടെ പ്രകാശം ജ്വലിക്കണം.
മുന്നില്‍ നില്‍ക്കുന്നവനെ കേവലം ഇരയായി കണ്ടു ചാടി വീഴാണ്ട്,മനുഷ്യത്വത്തോടെ പെരുമാറാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിരുന്നുവെങ്കില്‍.
'നിന്നിലും എന്നിലും ജ്വലിക്കുന്നതു ഒരേ തീ,
ആ തീ കെട്ടുപോയാല്‍ ചാരം മാത്രം'
'പെണ്ണുടല്‍ കൗതുകമുണര്‍ത്തും മാറിടങ്ങളും, പൊക്കിള്‍ക്കൊടിയും അവളുടെ മടിത്തട്ടും ഈ ഭൂമിയിലേക്ക് പിറന്നുവീണ സമയം മുതല്‍ ഓരോ കുഞ്ഞിനും തണലേകിയ സ്‌നേഹമത്രെ,ആ സ്‌നേഹത്തെ,നിന്റെ അമ്മയില്‍ നീ കണ്ട ആ സ്‌നേഹം എന്നും ഉള്ളില്‍ സൂക്ഷിക്കുക,കാമത്താല്‍ ആ സ്‌നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക. '
https://www.facebook.com/Malayalivartha