കുളിമുറിയിലെ ബക്കറ്റില്‍ രാസവസ്തു ചേര്‍ത്ത ശേഷം തല മുക്കിവച്ച് ക്രൂരമായ കൊലപാതകം... രൂപശ്രീയുടെ മുടികൊഴിയാൻ കാരണമായത് ഈ രാസവസ്തുക്കൾ; മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച് ഭാര്യയോടൊപ്പം യാത്ര; ഇരുപതാം വിവാഹവാർഷികത്തിന് പ്രണയപക കാലന്റെ വേഷത്തിലെത്തിയപ്പോൾ സംഭവിച്ചത്...

അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നതിന്റെ പകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. രൂപശ്രീയെ കൊലപ്പെടുത്താന്‍ വെങ്കിട്ടരമണ ദിവസങ്ങള്‍ക്കു മുന്‍പേ പദ്ധതിയിട്ടെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തില്‍ വെങ്കിട്ടരമണയെ കാണാത്തതിനെ തുടര്‍ന്നു രൂപശ്രീ ഫോണില്‍ വിളിച്ചു. എന്നാല്‍ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി. 18നു രാവിലെയാണ് അഴുകിയ നിലയില്‍ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുന്‍പു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുര്‍ഗിപള്ളത്ത് സ്കൂട്ടര്‍ നിര്‍ത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയില്‍ ഒളിച്ചിരുന്ന നിരഞ്ജന്‍ കുമാറും ചേര്‍ന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി കാറിന്റെ ഡിക്കിയില്‍ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാന്‍ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാല്‍ നടന്നില്ല. കുളിമുറിയിലെ ബക്കറ്റില്‍ രാസവസ്തു ചേര്‍ത്ത ശേഷം തലഅതില്‍ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തില്‍ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റില്‍ തല മുക്കിയപ്പോള്‍ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയില്‍ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇന്നലെയായിരുന്നു കൊല്ലപ്പെട്ട രൂപശ്രീയുടെയും ഭര്‍ത്താവ് ചന്ദ്രശേഖരന്റെയും ഇരുപതാം വിവാഹവാര്‍ഷികം.
https://www.facebook.com/Malayalivartha