നിലവിളക്ക് കത്തിച്ച് ഹിന്ദുവിനൊപ്പം; ഹിന്ദുവീടുകളിലെ ആഹാരം വിലക്കുന്ന മതപണ്ഡിതരെ പുറന്തള്ളണം; മാമുക്കോയ

പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഡിതരോടുള്ള എതിര്‍പ്പ് പരസ്യമാക്കി നടന്‍ മാമുക്കോയ. അത്തരക്കാരെ ഒറ്റപ്പെടുത്തണം. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍നിന്ന് പോയാലേ നാം നന്നാകൂ.
ആര്‍എസ്എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വച്ചതിനാല്‍ കണ്ണൂരില്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചു. എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കാള്‍ അഭ്യര്‍ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ പറഞ്ഞു.
https://www.facebook.com/Malayalivartha