Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

പാമ്പുകളുടെ തോഴനായ വാവ സുരേഷിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥനയിലാണ്. ഇത്രയേറെ പാമ്പിനെ സ്‌നേഹിച്ച മറ്റൊരു മലയാളിയുണ്ടോയെന്ന് സംശയം. ഇതോടുകൂടി പാമ്പുകടിയേറ്റ് 5 തവണയാണ് വാവ സുരേഷിനെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിത്. 250 തോളം സര്‍പ്പ കടികള്‍ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്.

14 FEBRUARY 2020 11:47 AM IST
മലയാളി വാര്‍ത്ത

പാമ്പുകളുടെ തോഴനായ വാവ സുരേഷിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥനയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാടുകള്‍ നേര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. വാവയുടെ ക്ഷേമത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികള്‍ നേരുന്നത്.

ഇത്രയേറെ പാമ്പിനെ സ്‌നേഹിച്ച മറ്റൊരു മലയാളിയുണ്ടോയെന്ന് സംശയം. ഇതോടുകൂടി പാമ്പുകടിയേറ്റ് 5 തവണയാണ് വാവ സുരേഷിനെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിത്. 250 തോളം സര്‍പ്പ കടികള്‍ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്.

പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ അവസാനമായി കടിച്ചത്. കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഇനിയും രണ്ട് ദിവസത്തോളം നിരീക്ഷണം ആവശ്യമാണ്.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ്. മനുഷ്യവാസമുള്ളിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകള്‍ പറയുന്നു. ജനമധ്യത്തില്‍ പെട്ടു പോകുന്ന അപൂര്‍വ ഇനം പാമ്പുകളെ പിടി കൂടി കാട്ടില്‍ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകള്‍ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു.

തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തുള്ള ഒരു നിര്‍ദ്ധന കുടുംബത്തിലാണ് സുരേഷ് ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസില്‍ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ സ്വഭാവ രീതികള്‍ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.

ഉരഗങ്ങളെ നന്നേ ചെറുപ്പം മുതല്‍ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തുടര്‍ന്ന് പോരുന്ന നിരീക്ഷണങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാല്‍ ഫോണ്‍ വിളിച്ച് പറഞ്ഞാലുടന്‍ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തില്‍ തുറന്ന് വിടുകയാണ് പതിവ്. വാവ സുരേഷിന്റെ ജീവിതം ആസ്പദമാക്കി അടുത്തിടെ ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറങ്ങിയിരുന്നു. ഒരിക്കല്‍ ഒരു മൂര്‍ഖന്‍ കടിയേറ്റതിനെത്തുടര്‍ന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രകൃയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സര്‍പ്പ ദംശനമേറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചര്‍മ്മം മാറ്റി വെയ്‌ക്കേണ്ടുന്നതായും വന്നു. താന്‍ ഇതേ വരെ 30,000ലധികം പാമ്പുകളെ പിടി കൂടിയതായി വാവ സുരേഷ് പറയുന്നു. അതീവ വിഷമുള്ള 94 രാജ വെമ്പാലകളെയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാല്‍ പാമ്പിന്‍ വിഷത്തിനെതിരായ ചില ആന്റിബോഡികള്‍ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്.

വാവ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരണമേയെന്നാണ് സകലരുടേയും പ്രാര്‍ത്ഥന...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (3 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (3 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (3 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (4 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (4 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (4 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (4 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (5 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (5 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (10 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (10 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (10 hours ago)

Malayali Vartha Recommends