മദ്യം വാങ്ങാന്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി, പോലീസ് പൊക്കിയതോടെ മരണവീട്ടിലേക്കാണെന്ന് പറഞ്ഞു മുങ്ങി! സംശയം തോന്നി രഹസ്യനിരീക്ഷണം നടത്തിയപ്പോൾ പോലീസുകാരും ഞെട്ടി... തൃശൂരിൽ മധ്യവയസ്കനെ കയ്യോടെ പൊക്കിയത് ഇങ്ങനെ...

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റോഡിലെ പരിശോധനയിലുള്ള പൊലീസുകാരെ കബളിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയിലായി. മദ്യം വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ ആള്‍ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേയ്ക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടര്‍ന്നു. തൈക്കാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റില്‍ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്ബോള്‍ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പറപ്പൂര്‍ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയന്ത്രണം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതത് ജില്ലാ പൊലീസ് മേധാവിമാരോട് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലീസിന്റെ സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം.
പൊലീസിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി. നിരോധനം ലംഘിച്ച് റോഡിലിറങ്ങി യാത്ര ചെയ്തതിന് 2535 പേരാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 1751 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രം വിട്ടു നല്‍കാനാണ് തീരുമാനം.
രണ്ടു തവണയില്‍ കൂടുതല്‍ പൊലീസിന്റെ നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളും ഇന്നുമുതല്‍ പൊലീസ് സ്വീകരിക്കും. ഇന്നലെ കൊച്ചിയിലെ പെരുമ്ബാവൂരില്‍ നിര്‍ദേശം ലംഘിച്ച് ഇരുചക്രവാഹനവുമായി റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ രണ്ടു യുവാക്കള്‍ ആക്രമിച്ചിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha