Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

കൊറോണ വൈറസ് ബാധയുണ്ടായെന്ന ഭയത്തെ തുടര്‍ന്ന് 56കാരന്‍ ആത്മഹത്യ ചെയ്തു... തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉറപ്പായും പരിശോധനയ്ക്ക് വിധേയരാകണമെന്നും ആത്മഹത്യാകുറിപ്പില്‍

26 MARCH 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടുകയായി പൊരുതുകയാണ്. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ അതിനിടയിലും ഒരു ദുഖവാര്‍ത്തയാണ് ഇപ്പോള്‍ പങ്കു വയ്ക്കാനുള്ളത്. കൊറോണ വൈറസ് ബാധയുണ്ടായെന്ന ഭയത്തേ തുടര്‍ന്ന് കര്‍ണാടയില്‍ 56കാരന്‍ ആത്മഹത്യ ചെയ്തു. ഉഡുപ്പി ജില്ലയിലെ ഉപ്പൂര്‍ ഗ്രാമത്തില്‍ നാര്‍നാട് നിവാസിയായ ഗോപാലകൃഷ്ണ മാഡിവാലയാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഉഡുപ്പിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊറോണയെന്ന് സംശയിക്കുന്നതിനാല്‍ മരിക്കുകയാണെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉറപ്പായും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇയാള്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കുറിപ്പില്‍ വീട്ടുകാരോട് സുരക്ഷിതരായി തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണയാണെന്ന് സംശയമുള്ളതായി ഗോപാലകൃഷ്ണ സുഹൃത്തിനോട് പറഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണ അടുത്തിടെ പുതിയ ഡ്രൈവര്‍മാരുടെ പരിശീലകനായി നിയമിക്കപ്പെട്ടിരുന്നു. 56 കാരനായ ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളും പിതാവുമാണ്.

അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആളുകളുടെ ലിസ്റ്റില്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യ ചെയ്തയാള്‍ തനിക്ക് കൊറോണയുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഇയാളില്‍ നിന്ന് രോഗ നിര്‍ണയ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലവും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും വരാന്‍ കാത്തിരിക്കുകയാണ് പോലീസ്.

അതേസമയം, ലോക്ക് ഡൗണിന്റെ ആദ്യദിനമായ ബുധനാഴ്ച മാത്രം ഇന്ത്യയില്‍ 101 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ സ്ഥിരികരിച്ചവരുടെ ആകെ എണ്ണം 612 ആയി ഉയര്‍ന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 13 ആവുകയും ചെയ്തു. കോറോണ ബാധിച്ച് രണ്ടു പേര്‍ക്ക് കര്‍ണാടകയില്‍ ജീവന്‍ ന്ടമായി. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends