Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന സർക്കാർ ധൂർത്ത് ഒന്നരക്കോടി; സാലറി ചലഞ്ചിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാന്‍ മന്ത്രിസഭ തീരുമാനം; സർക്കാരിന്റെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞിരിക്കുന്ന ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയ നടപടിക്കെതിരെ വിമർശനം ശക്തം

01 APRIL 2020 04:31 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീക്ഷണിയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റാനായി സർക്കാരും ആരോഗ്യവകുപ്പും ഒന്നടങ്കം ശക്തമായി തന്നെ പരിശ്രമിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്ത് 21 ദിവസത്തെ ലോക് ടൗണും കൂടെ പ്രഖ്യാപിച്ചതോടെ ജനങ്ങൾ വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്. രാജ്യം അടച്ചിട്ടതോടെ സർക്കാരിന്റെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്.. ഈ അവസരത്തിൽ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം ഈടാക്കുകയല്ലാതെ സംസ്ഥാന സർക്കാരിന് മുന്നിൽ വേറെ വഴിയില്ല.

സാലറി ചലഞ്ചിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. അനുകൂലമായ പ്രതികരണം ഉണ്ടാകുന്നില്ലെങ്കില്‍ ഈടാക്കാന്‍ മറ്റ് വഴികള്‍ തേടാനും മന്ത്രിസഭയോഗം തീരുമാനിച്ചു. രണ്ടായിരം കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. അനുകൂലമായ പ്രതികരണമുണ്ടാകുന്നില്ലെങ്കില്‍ ഈടാക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. അടുത്തമാസം മുതലാണ് ശമ്പളം നല്‍കി തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ആദ്യം അഭ്യര്‍ഥന മാത്രം മതിയെന്നാണ് തീരുമാനം. മന്ത്രിമാര്‍ ഒരുലക്ഷം രൂപ നല്‍കണം എന്നാണ് നിർദ്ദേശം . എന്നാല്‍ നിര്‍ബന്ധിതമായി ശമ്പളം ഈടാക്കുന്നതിനോട് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ യോജിക്കുന്നില്ല

എന്നാൽ സർക്കാരിന്റെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞിരിക്കു ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയത് വിമര്ശനത്തിനിടയാക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപയാണ് വാടകയായി നൽകിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡെൽഹിയിലെ പൊതുമേഖല സ്ഥാപനമായ പവൻ ഹൻസിന് തുക കൈമാറിയത്. ഹെലികോപ്ടർ പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ നൽകിയാണ് വാടകയ്ക്കെടുക്കുന്നത്. ഇതിനായി ഒന്നേമുക്കാൽ കോടിയോളം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ പണം കൈമാറിയത്. ഹെലികോപ്ടർ ഇടപാട് തന്നെ ധൂർത്തെന്നും അമിത ചെലവെന്നും ആക്ഷേപ നില നിൽക്കുന്നതിനിടെയാണ് പ്രതിസന്ധിക്കിടയിലെ പണം കൈമാറ്റവും. എന്നാൽ നേരത്തെ തന്നെ അനുവദിച്ച പണമാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

എന്നാൽ കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന വിമർശനങ്ങൾ ഉയരുകയാണ്. ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിമർശിച്ചു. ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. ധൂര്‍ത്ത് അവസാനിപ്പിച്ച്‌ സാമ്ബത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും വിമർശനമുണ്ട്.

പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനങ്ങളുമുള്‍പ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച്‌ സഹായം നല്‍കി. എന്നാല്‍ ആ പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കള്‍ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായത്. ഇപ്പോള്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ വീണ്ടും ശമ്ബളമുള്‍പ്പടെ പിടിച്ചെടുക്കാന്‍ തീരുമാനിക്കുമ്ബോള്‍ എന്തു വിശ്വസിച്ച്‌ പണം നല്‍കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ പണവും ധൂര്‍ത്തടിക്കുകയും സിപിഎം നേതാക്കള്‍ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പെന്നും അദ്ദേഹം ചോദിച്ചു.

നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിവും മനസുമുള്ളവര്‍ പണം നല്‍കട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ശുചീകരണത്തിലേര്‍പ്പെട്ടവര്‍ തുടങ്ങി അവശ്യ സര്‍വീസിലുള്ളവരുടെ ശമ്ബളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനിക്കണമെന്നുമാണ് സുരേന്ദ്രന്‍ വിഷയത്തിൽ പ്രതികരിച്ചത്.

എന്തായാലും കൊറോണ കാലത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന കേരളം സർക്കാരിന് ക്ഷീണമുണ്ടാക്കുന്നതാണ് ഹെലികോപ്റ്റർ വാടക എന്നതിൽ സംശയമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (5 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (23 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (49 minutes ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (58 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (2 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (3 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (3 hours ago)

Malayali Vartha Recommends