അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘത്തെ ആക്രമിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് കടുപ്പിക്കുന്നു. പരിശോധന ആരംഭിച്ച് വെറും അഞ്ച് മണിക്കൂറിനകം മുന്നൂറോളം പേര്‍ പങ്കാളികളായ വലിയൊരു ആക്രമണം സംഘടിപ്പിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. സംഭവത്തില്‍ മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കേസില്‍ വിചാരണയും നടപടികളും നേരിടുന്നതിനിടെയാണ് ഇ.ഡി. നിലപാട് വ്യക്താമാക്കിയത്.
കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശ്രീജിത്ത്, ദിനീത്, അമല്‍, ഷൈജു സലിം, അനില്‍കുമാര്‍, നിഷാദ്, ദിനകര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പൂര്‍ണ്ണമായും നിരാകരിച്ചത്. ഇതോടെ അന്വേഷണം ഉന്നത നേതാക്കളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്ന ഇ.ഡി. നടപടികള്‍ കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി മാറി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍കൂര്‍ ആഹ്വാനമോ സംഘടിത നീക്കമോ ഇല്ലാതെ അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയത് സ്വാഭാവികമല്ലെന്ന് ഇ.ഡി. അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ഗൂഢാലോചനയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളും കൃത്യമായി അന്വേഷണപരിധിയില്‍ വരുമെന്നും ഇ.ഡി. കോടതിയെ ധരിപ്പിച്ചു.
അമ്പത് ദിവസത്തിലേറെയായി തങ്ങള്‍ ജയിലിലാണെന്നും കേസില്‍ വധശ്രമം ചുമത്തിയെങ്കിലും അതിനുള്ള ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍, കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ മുന്നോട്ടുപോവുകയാണെന്നും പ്രതികള്‍ അതിനോട് പൂര്‍ണ്ണമായി സഹകരിച്ചാല്‍ മാത്രമേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ കോടതിയില്‍ വാദിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























