ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും, വായയും മൂക്കും സെല്ലോടേപ്പുകൾ ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു..പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു..

ഒരു കുടുബത്തിലെ നാലുപേരെയും മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നു . അതിൽ മൂന്നുപേരുടെ ശരീരങ്ങൾ കിടക്കുന്നത് കണ്ടവർ ഞെട്ടി .
ഹുൻസൂരിൽ വ്യാപാരിയും റിയൽ എസ്റ്റേറ്റ് ഉടമയുമായ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ താമസിച്ചിരുന്ന ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നിക്ഷിത (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വായയും മൂക്കും പാക്കിങ്ങിനായി ഉപയോഗിക്കുന്ന കട്ടിയുള്ള സെല്ലോടേപ്പുകൾ ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്.
ഇത്തരത്തിൽ മൂന്ന് പേരുടെയും ജീവനെടുത്ത ശേഷമാണ് ഹരീഷ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ചൊവ്വാഴ്ച ഉച്ചയായിട്ടും കുടുംബാംഗങ്ങളെ ആരെയും പുറത്തുകാണാതിരിക്കുകയും ഹരീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വീട്ടിലെത്തുകയും സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹുൻസൂർ ടൗൺ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വായയിലും മൂക്കിലും കട്ടിയുള്ള ടേപ്പുകൾ പൂർണ്ണമായി ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സാമ്പത്തിക പ്രയാസങ്ങളാണോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഈ ദാരുണ സംഭവത്തിന് പിന്നിലെന്ന് ഹുൻസൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്.കണ്ടെത്തിയ ആത്മഹത്യ കുറിപ്പിലെ വാക്കുകൾ ഇതൊക്കെയാണ് . "ഞാൻ മുകളിലത്തെ മുറിയിൽ തൂങ്ങിമരിക്കുന്നു" – ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ കണ്ടെത്തിയ ഹരീഷിന്‍റെ കുറിപ്പിന്‍റെ തലക്കെട്ട് ഇതായിരുന്നു.
ഇതിനു താഴെ "എന്റെ അവസാന ആഗ്രഹങ്ങൾ" എന്നെഴുതി തന്‍റെ സ്വത്തുക്കളുടെ വിവരങ്ങളും കടബാധ്യതകളും ആർക്കൊക്കെയാണ് സ്വത്ത് വീതിച്ചു നൽകേണ്ടത് എന്നതും കുറിച്ചുവച്ചിരുന്നു. മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ഡി സ്ഥലം സന്ദർശിച്ചു.അതേസമയം, സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയും റിയൽ എസ്റ്റേറ്റ് ബിസിനസ്സും നടത്തിവന്നിരുന്ന ഹരീഷ് നാട്ടിൽ സാമ്പത്തികമായി നല്ല നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.പിന്നെ എന്തിന് മൂന്നുപേരെ കൊന്ന ഇദ്ദേഹം ആത്മഹത്യ ചെയ്തു..പോലീസ് വിശദമായി തന്നെ അന്വേഷണം നടത്തുന്നുണ്ട് .
https://www.facebook.com/Malayalivartha

























