23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...

23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കം. പന്ത്രണ്ട് ദിവസം നീളുന്ന കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്ന് 3000ത്തോളം താരങ്ങൾ 10കായിക ഇനങ്ങളിൽ മാറ്റുരയ്ക്കുകയും ചെയ്യും. ഇതേ വേദികളിൽ ആറ് കായിക ഇനങ്ങളിലായി പാരാ കോമൺവെൽത്ത് ഗെയിംസും നടക്കും.
ഇന്ന് ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. കഴിഞ്ഞ ഗെയിംസിലെ മത്സരയിനങ്ങൾ ഇത്തവണ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി 19-ൽനിന്ന് പത്തായി കായികയിനങ്ങൾ കുറയ്ക്കുകയായിരുന്നു
ഹോക്കി, ബാഡ്മിന്റൺ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, സ്‌ക്വാഷ്, ഗുസ്തി, ട്രയാത്ലൺ, ബീച്ച് വോളിബോൾ, റഗ്ബി സെവൻസ് എന്നിവയാണ് ഒഴിവാക്കിയ ഇനങ്ങൾ. ഇതിൽ ആറിനങ്ങളിൽ നിന്നായിരുന്നു ഇന്ത്യയ്ക്ക് കഴിഞ്ഞതവണ ലഭിച്ച പകുതിയോളം മെഡലുകൾ. മത്സരയിനങ്ങൾ വെട്ടിക്കുറച്ചതിനാൽ പി.വി. സിന്ധുവും മനു ഭാകറും ഹർമൻപ്രീത് സിങുമൊന്നും ഇന്ത്യക്കുവേണ്ടി ഇത്തവണ ഇറങ്ങില്ല.
അത്ലറ്റിക്‌സ്, നീന്തൽ, വെയ്റ്റ്ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ തുടങ്ങി 10 ഇനങ്ങൾ മാത്രമാണ് ഇത്തവണ ഉണ്ടാകുക.
"
https://www.facebook.com/Malayalivartha


























