Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

മാണിസാറിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്....കൊറോണ കാലത്തും കരുതലുമായി K.M മാണി...  പാലായിലെ പകരം വയ്ക്കാനില്ലാത്ത ജനനായകന്റെ ഓര്‍മ്മയില്‍ കേരളം

09 APRIL 2020 11:41 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 അഥവാ കൊറോണ വെറസ് ഡിസീസ് എന്ന മഹാമാരിക്കു മുൻപിൽ ലോകം പകച്ചു നിൽക്കുന്നു. ലോകം നിശ്ചലമായിട്ട് ഏകദേശം 2 ആഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഇതിനോടനുബന്ധിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. ലോക്ക് ഡൗൺ കാലത്തെ ഏറ്റവും ജനകീയമായ തീരുമാനം കേരളത്തിൽ ആരും പട്ടിണി കിടക്കുകയില്ല എന്നുറപ്പു വരുത്തുക എന്നതായിരുന്നു. അതിന് സഹായകരമായത് 52 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളാണ്. ഈ പദ്ധതിയിൽ ഉൾപെട്ട ഓരോ കുടുംബത്തിനും കുറഞ്ഞത് 8500 രൂപ സംസ്ഥാന സർക്കാർ ലഭ്യമാക്കി.

ഈ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ പിതാവാണ് കഴിഞ്ഞ ഏപ്രിൽ 9ന് നമ്മെ വിട്ടുപിരിഞ്ഞ " കേരള രാഷ്ട്രീയത്തിലെ ഇതിഹാസം" എന്ന് മലയാള മനോരമയും, " കേരള രാഷ്ട്രീയത്തിലെ അതികായൻ " എന്ന് മാതൃഭൂമിയും , "ജനകീയനായ പ്രമാണി " എന്ന് ദീപികയും, " ആയിരക്കണക്കിനാളുകൾക്ക് പുതുജീവൻ നൽകിയ കാരുണ്യം " എന്ന് മംഗളവും, "ജനഹൃദയം കവർന്ന പ്രമാണി " എന്ന് കേരളകൗമുദിയും വിശേഷിപ്പിച്ച നമ്മുടെ മാണി സാർ.
മാണി സാറിൻ്റെ മനസ് എന്നും ദരിദ്രരോടൊപ്പമായിരുന്നു. 1980 മാർച്ച് മാസത്തിൽ KM മാണി അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ആദ്യത്തെതായ കർഷക പെൻഷൻ. 1980ലെ സർക്കാരിൽ KM മാണിയുടെ സ്വന്തം ആശയമായിരുന്നു കർഷക തൊഴിലാളി പെൻഷൻ. 1980ലെ ബഡ്ജറ്റിലെ 156-ാം ഖണ്ഡികയിൽ KM മാണി ഇങ്ങനെ എഴുതി
" ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് ഒരിക്കലും ദാരിദ്ര്യത്തിൽ നിന്ന് മോചനം ലഭിക്കില്ല. തൊഴിൽ ചെയ്യാൻ കഴിവുള്ള കാലത്തെ സ്ഥിതിയും അപ്രകാരമാണ്. വാർദ്ധക്യത്തിൻ്റെ വരവോടു കൂടി ആരോഗ്യം നശിച്ചു തൊഴിൽ ചെയ്യാനാവാത്ത സ്ഥിതിയിലെത്തുമ്പോൾ തികച്ചും അഗതികളായി മാറുന്നു. ദാരിദ്ര്യവും രോഗവും മൂലം വാർദ്ധക്യകാലത്ത് ക്ലേശം അനുഭവിക്കുന്ന കർഷക തൊഴിലാളിയെ സഹായിക്കേണ്ടത് ജനക്ഷേമത്തിൽ താൽപര്യമുള്ള ഒരു ഗവൺമെൻ്റിൻ്റെ കടമയാണ്. അതു കൊണ്ടാണ് 60 വയസു കഴിയുന്ന കർഷക തൊഴിലാളിക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കുന്നത് "

ലോകത്തിലെ തന്നെ ആദ്യ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയായിരുന്നു അത്. കരുണയുള്ള മനസിൽ നിന്നേ ഇത്തരത്തിലുള്ള ആശയങ്ങൾ വരൂ. " കർഷക തൊഴിലാളി പെൻഷൻ ലഭിക്കുന്ന കർഷക തൊഴിലാളികളുടെ പ്രാർത്ഥന മാണിക്ക് തുണയായിരിക്കും " എന്നതായിരുന്നു നയനാർ ഇക്കാര്യത്തെപ്പറ്റി മാണി സാറിനോ‌ട് പറഞ്ഞത്.
കർഷക തൊഴിലാളി പെൻഷനെ മാതൃകയാക്കി ഒട്ടനവധി പെൻഷൻ പദ്ധതികൾ വീണ്ടും വീണ്ടും ആവിഷ്കരിച്ചത് KM മാണി തന്നെയാണ്. അവസാനം നൽകിയ കർഷക പെൻഷൻ മാണിസാർ തന്നെ രൂപപ്പെടുത്തിയതായിരുന്നു.

ലോകം ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും നാളിതുവരെ ലഭിക്കാത്ത സ്നേഹം KM മാണിക്ക് ലഭിച്ചത് കാരുണ്യ സഹായ നിധി പദ്ധതി മൂലമാണെന്നാണ്. ആരുടെയും സഹായമില്ലാതെ തന്നെ ഏതു ഗൗരവമേറിയ ചികൽസക്കും സർക്കാർ സഹായം ആർക്കും ലഭിക്കുന്ന പദ്ധതിയാണിത്.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത ആദരമായിരുന്നു മാണി സാറിൻ്റെ വിലാപയാത്രയിൽ അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം പാർട്ടിക്കാരല്ല, മാണി സാറിൻ്റെ സഹായം ലഭിച്ചവരായിരുന്നു അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഒരു നോക്ക് കാണാൻ തിക്കും തിരക്കും കൂട്ടിയത്. അദ്ദേഹത്തിൻ്റെ വിലാപയാത്ര ഓരോ പോയിൻ്റും കടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. പാർട്ടി നേതാക്കളും, പോലീസും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരക്കായിരുന്നു മാണി സാറിൻ്റെ വിലാപയാത്രയിൽ ഉടനീളം അനുഭവപ്പെട്ടത്. മൃദദേഹം വഹിച്ചുകൊണ്ടുള്ള KSRTC ബസ് എത്തുമ്പേൾ മുമ്പിലെക്ക് ചാടുന്ന ജനങ്ങൾക്ക് മുമ്പിൽ വാഹനത്തിലുണ്ടായിരുന്നവരും കുടുങ്ങി.
"ഉറ്റവരുടെ ഹൃദയത്തിലേക്ക് കണ്ണീർ നനവുള്ള മണ്ണിലൂടെ " എന്നായിരുന്നു മാധ്യമം പത്രത്തിലെ തലക്കെട്ട്. അതായിരുന്നു KM മാണിയുടെ ആർക്കും മനസിലാക്കാൻ പറ്റാത്ത ജനപിന്തുണ.

"മഹാനഗരത്തിൽ നിന്നും കോട്ടയം തിരുനെക്കര മൈതാനിയിലേക്ക് ഒരു കണ്ണീർ പുഴ ചാലുകീറുകയായിരുന്നു. ഇടക്ക് അത് സ്നേഹത്തുരുത്തുകളിൽ തട്ടി നിന്നു. ചില ഘട്ടങ്ങളിൽ അണ പൊട്ടിയുള്ള സങ്കട കടലായി. കേരളത്തിൻ്റെ ചരിത്രമായി മാറുകയായിരുന്നു KM മാണിയുടെ മൃദദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര" എന്നായിരുന്നു മാതൃഭൂമി ലേഖകൻ K പത്മകുമാർ എഴുതിയത്. ആ റിപ്പോർട്ട് വായിച്ചാൽ ഇന്നും കരയാത്തവരില്ല. അത്രമേൽ മാണിസാർ ജനങ്ങളുടെ ഹൃദയത്തിൻ്റെ ഭാഗമായി. ഈ വാക്കുകൾ മാത്രം മതി മാണിസാർ ആരായിരുന്നു എന്ന് മനസിലാക്കാൻ. ലക്ഷക്കണക്കിന് അഗങ്ങളുള്ള കേഡർ പാർട്ടി നേതാക്കൾക്കു പോലും ലഭിക്കാത്ത സ്നേഹവും ആദരവും KM മാണിക്ക് ലഭിയെങ്കിൽ അത് രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ മാണിസാർ ജനങ്ങൾക്ക് നൽകിയ കരുണയും സ്നേഹവും കരുതലുമായിരുന്നു.
റബർ കർഷകരെ രക്ഷിക്കാനായി KM മാണി കൊണ്ടുവന്ന ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കിയ റബർ ഉൽപാദക ഉത്തേജന പദ്ധതിയായിരുന്നു രാജ്യത്തെ ആദ്യത്തെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി. (ഇടനിലക്കാരില്ലാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന പദ്ധതി). 5.5 ലക്ഷം കർഷകർക്കാണ് ഇതിൻ്റെ ഗുണം ലഭിച്ചത്. ഈ പദ്ധതിയെ അനുകരിച്ചായിരുന്നു നീതി ആയോഗ് പ്രധാനമന്ത്രിയുടെ 6000 രൂപ നൽകുന്ന PM കിസാൻ പദ്ധതി തയ്യാറാക്കിയത്.

ലോകത്താർക്കും നാളിതുവരെ തകർക്കാൻ പറ്റാത്ത റെക്കോർഡുകൾക്ക് ഉടമയായിരുന്നു KM മാണി സാർ.
* ഏറ്റവും കൂടുതൽ കാലം M.L. A (51 വർഷം)
* ഏറ്റവും കൂടുതൽ കാലം മന്ത്രി (24 വർഷം)
* 12 നിയമസഭകളിൽ അംഗം.
* 11 വർഷവും 8 മാസവും ധനകാര്യ മന്ത്രി.
* 21 വർഷവും 2 മാസവും നിയമ മന്ത്രി.

ഈ റെക്കോർഡുകൾക്കും മുകളിലാണ് ജനങ്ങൾക്ക് KM മാണി നൽകിയ കരുണയും, കരുതലും സ്നേഹവും. രാഷ്ട്രീയ എതിരാളികൾക്ക് പോലും അദ്ദേഹം ഇതെല്ലാം നൽകി. മാണി സാറിൻ്റെ സ്നേഹവും കരുതലും അനുഭവിച്ചവർ തന്നെ മാണി സാറിൻ്റെ മരണ ശേഷം പിന്നിൽ നിന്ന് കുത്തിയ ചരിത്രവും അതിനോട് മാണിസാറിൻ്റെ കുടുംബം പ്രത്യകിച്ച് ജോസ് K മാണി MP യും കാണിക്കുന്ന സഹിഷ്ണുതയും മാണി സാറിൻ്റെ മരണശേഷവും അദ്ദേഹത്തിൻ്റെ കരുണയും സ്നേഹവും കരുതലും മലയാളികൾക്ക് ഭാവിയിലും ലഭിക്കുമെന്നതിൻ്റെ തെളിവാണ്. മാണി സാറിൻ്റെ ശൈലി അദ്ദേഹം സ്വന്തം ആളുകൾക്കും, മാണിസാറിനോട് അടുത്തു നിൽക്കുന്ന നേതാക്കൾക്കും വരും തലമുറക്കും കൈമാറി എന്ന ആശ്വാസത്തോടെ നമുക്കു മാണിസാറിനെ സ്മരിക്കാം സ്നേഹിക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (19 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends