ഇതരസംസ്ഥാന തൊഴിലാളികളുടെ ചെടി പരിപാലനം കൈയ്യോടെ പൊക്കി എക്സൈസ്
പത്തനംതിട്ടയില്‍ മാമ്മൂട് ജംഗ്ഷനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന പുരയിടത്തില്‍ നിന്ന് 4 മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. നാലര അടി പൊക്കമുള്ള കഞ്ചാവ് ചെടിയാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. കോന്നി എക്സൈസിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസും പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ഇവിടുത്തെ താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോയിരുന്നു. അതേസമയം, കഞ്ചാവ് ചെടി കോടതിയില്‍ ഹാജരാക്കുമെന്നും കേസില്‍ തുടര്‍ അന്വേഷണം ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
നടത്തിയ പരിശോധനയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്, കോന്നി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പ്രശാന്ത്, എസ്ഐ ബിനു, പ്രിവന്റീവ് ഓഫീസറന്‍ മാരായ ആര്. സന്തോഷ്, എം. പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസറന്‍ മാരായ മഹേഷ്, ജോസ് വര്‍ഗ്ഗീസ്, ഷാജി ജോര്‍ജ്, മുകേഷ്, ഷാജി മുഹമ്മദ്, കവിത എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha