സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ... വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം
സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം . കൃത്യമായി ഉത്തരം പറയാതെ ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതിയുടെ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഓണ്‍ലൈനായാണ് ഹര്‍ജി കോടതി പരിഗണിച്ചത്. സ്പ്രിംക്ലര്‍ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഹര്ജിക്കാരന് കൊവിഡ് രോഗിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. അല്ലെന്നായിരുന്നു മറുപടി. പക്ഷേ അവരെ പ്രതിനിധീകരിച്ചാണ് എത്തിയതെന്നും ഹര്ജിക്കാരന് പറഞ്ഞു,
ആശ വര്‍ക്കര്‍മാരാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഹര്ജിക്കാരന് കോടതിയില്‍ വിദീകരിച്ചു. ഏതൊക്കെ രോഗങ്ങള്‍ക്കാണ് ചികില്‍സ തേടുന്നത് എന്ന ചോദ്യം സെന്‍സിറ്റീവ് ആണ്.അതിനെയാണ് ചോദ്യം ചെയ്യുന്നത്, ഈവിവരങ്ങളാണ് സ്പ്രിംക്ലറിന് കൈമാറ്റം ചെയ്യുന്നതെന്നും ഹര്ജിക്കാരന് പറഞ്ഞു, മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചുകൊടുക്കുന്നത്. ഈ വിവരങ്ങള്‍ സേവ് ചെയ്യുന്നത് കമ്പനിയുടെ സെര്‍വറില്‍ ആണ് ആളുകളുടെ അനുവാദം ഇല്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹര്ജിക്കാരന് വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സെര്‍വറിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍ കുഴപ്പമില്ലെന്നും ഹര്ജിക്കാരന് പറഞ്ഞു.
സര്‍ക്കാരിനായി അഡീഷണല്‍ എ ജിയാണ് കോടതിയില്‍ ഹാജരായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. സെന്‍സിറ്റീവ് വിവരങ്ങള്‍ ഒന്നും ഇല്ല. അങ്ങനെ പറായാനാകില്ലെന്ന് പറഞ്ഞ കോടതി മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അപകടകരവുമാണ് നിലപാടെടുത്തു,
എന്തിനാണ് മൂന്നാമത് ഒരു കമ്പനിയെ ഡേറ്റാ ശേഖരണം ഏല്പിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ഐ ടി വിഭാഗം ഇല്ലേ? സേവനം എന്ന നിലയില്‍ മാത്രമാണ് സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി. ഡാറ്റാ ചോരുന്നില്ല എന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാരിന് നല്കാനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു
https://www.facebook.com/Malayalivartha