ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ബോംബ് ഉള്‍പ്പെടെയുള്ള എല്ലാ മാരകായുധങ്ങളും സി.പി.എം നിര്‍മിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.
പാര്‍ട്ടി സ്റ്റഡി ക്ലാസ് പോലെ ബോംബ് നിര്‍മാണത്തിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. പരിശീലനമില്ലാതെ സ്റ്റീല്‍ ബോംബ് നിര്‍മിക്കാനാകില്ല. ബോംബും ആയുധങ്ങളും നിര്‍മിക്കുന്ന സഖാക്കള്‍ അവ ഉപയോഗിക്കാന്‍ കൊലയാളി സംഘങ്ങളെയും വാടക ഗുണ്ടകളെയും ഏര്‍പ്പെടുത്തും. അവര്‍ക്ക് പണവും നല്‍കും പാര്‍ട്ടി കേസും നടത്തും. ഇതിനായി പ്രത്യേക ഫണ്ട് തന്നെയുണ്ടെന്നാണ് കെ.സുധാകരനെ പോലുള്ളവര്‍ ആരോപിക്കുന്നത്.
ഇവര്‍ക്കിടയില്‍ ജീവന്‍പണയം വെച്ചാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നത്. 2015ല്‍ ബോംബ് നിര്‍മാണത്തിനിടെ ഷൈജു, സുബീഷ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഷൈജുവിനും സുബീഷിനും രക്തസാക്ഷി സ്മാരകം നിര്‍മിച്ചിരിക്കുകയാണ് സി.പി.എം. ഈ മാസം 22ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരം ഉദ്ഘാടനം ചെയ്യും.
ബോംബ് നിര്‍മാണം ക്രിമിനല്‍ കുറ്റം മാത്രമല്ല, ദേശവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. അതിന് സി.പി.എം കൂട്ടുനില്‍ക്കുന്നു എന്നാണ് പുതിയ സ്മാര നിര്‍മാണം വിരല്‍ചൂണ്ടുന്നത്. പാര്‍ട്ടിക്ക് വേണ്ടി ബോംബ് നിര്‍മിക്കുകയും അതിനിടെ മരിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന പോലെ സ്മാരകം ഉയര്‍ന്നത്. 2024ലും ഇത്തരം കാടത്ത സമ്പ്രദായങ്ങള്‍ കൊണ്ട് നടക്കാന്‍ സി.പിഎമ്മിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
വലിയ വിദ്യാഭ്യാസമില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത യുവാക്കളെ വഴിതെറ്റിക്കുകയും അവരെ പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കും ബോംബ് നിര്‍മാണത്തിനും ഉപയോഗിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്ന പാര്‍ട്ടി ഒരു കൂട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു. നാടിനും വീടിനുംയാതൊരു പ്രയോജനവുമില്ലാതെ ഇവരില്‍ പലരും ചാവേറായി മരിക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. എന്തൊരു ക്രൂരതയാണിത്. ഇതും ഒരുതരം ഫാസിസമാണ്.
ഷുഹൈബ്, ടിപി ചന്ദ്രശേഖരന്‍ എന്നിവരെ വെട്ടിനുറുക്കി കൊന്ന പ്രതികള്‍ എത്രയോ കാലം ജയിലിന് പുറത്ത് യഥേഷ്ടം വിഹരിച്ചു. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇവരുടെ താന്തോന്നിത്തരത്തിന് അറുതിവരുത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മിക്കുകയും പലയിടങ്ങളിലായി അവ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന് മുമ്പും ഇപ്പോഴും അറിയാം.
അവരുടെ കണ്‍വെട്ടത്താണല്ലോ ഇതെല്ലാം നടക്കുന്നത്. സിപി.എമ്മിന് ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെ.സുധാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാസം പാനൂരില്‍ നടന്ന സ്‌ഫോടനം.
ബോംബ് നിര്‍മിക്കുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. പ്രതികളെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുമായി ഡിവൈഎഫ്‌ഐക്കാര്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന് പകരം വീട്ടാനും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഇഡി അറസ്റ്റ് ചെയ്താല്‍ ജനശ്രദ്ധതിരിക്കാനും വേണ്ടായാണ് ബോംബ് നിര്‍മിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ചയാളുടെ വീട്ടില്‍ സഖാക്കള്‍ സജീവമായുണ്ടായിരുന്നു. താമസിയാതെ അയാളുടെ പേരിലും രക്തസാക്ഷി മണ്ഡപം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.
രണ്ട് കൊല്ലം മുമ്പ് കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. 2020 സെപ്തംബറില്‍ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി യുവാവിന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണിവിടം. ഇതേ കൊല്ലം തിരുവനന്തപുരം കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന അക്രമങ്ങളും കണ്ണൂരില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെ കുറിച്ചും അന്വേഷണം നടത്താന്‍ സിപി.എം തയ്യാറാകില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാലും ഇതില്‍ വലിയ മാറ്റമുണ്ടാകില്ല. ബോംബ് നിര്‍മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. പൊലീസുകാരെല്ലാം പാര്‍ട്ടിക്കാരായതിനാല്‍ എല്ലാത്തിനും കണ്ണടയ്ക്കും. ഇനി ഏതെങ്കിലും പൊലീസുകാരന്‍ നടപടിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ അവന്റെ കാര്യം പോക്കാണ്.
രാഷ്ട്രീയ എതിരാളികളെ ആശയത്തിലൂടെ പരാജയപ്പെടുത്തേണ്ടതിന് പകരം അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുന്നത് സിപിഎമ്മിനെ പോലൊരു പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന നടപടിയല്ല. ദൗര്‍ഭാഗ്യവശാല്‍ പല നേതാക്കളുടെയും അറിവും ഒത്താശയും ഉള്ളത് കൊണ്ടാണ് ഇവയെല്ലാം നടക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാരോ മറ്റുള്ളവരോ തയ്യാറാകില്ല. ജീവഭയം കൊണ്ടുമാത്രമാണ് പോലീസും സാധാരണ ജനങ്ങളും പ്രതികരിക്കാത്തത്. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൊല്ലപ്പെട്ട ശേഷം അവരെ രക്തസാക്ഷികളായി വാഴ്ത്തുകയും സ്മാരം പണിത് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് സിപിഎമ്മിലെ ജീര്‍ണതയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha