പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചിറക്കിയത് . ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5.52-ഓടെയാണ് യാത്രക്കാരെ നെഞ്ചിടിപ്പിക്കുന്ന സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നത് 175 യാത്രക്കാരായിരുന്നു.
തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 6.38-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരാന്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
വൈകുന്നേരം ആറേകാലോടെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍നിന്ന് ഫോണ്‍ വന്നുവെന്നും തുടര്‍ന്ന് മൂന്ന് യൂണിറ്റുകളെ അവിടേക്ക് അയച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























