19 പേര്‍ക്ക് കൊവിഡ് 19 ; കേരളത്തിൽ ഇന്ന് നെഗറ്റീവ് കേസുകളെക്കാൾ കൂടുതൽ കോവിഡ് ബാധിതർ ; കണ്ണൂരില്‍ രോഗം ബാധിച്ച 9 പേരും വിദേശത്തു നിന്ന് വന്നവർ; പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം ബാധിച്ചവര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവർ
കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ രോഗം ബാധിച്ച 9 പേരും വിദേശത്തു നിന്ന് വന്നവരാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം ബാധിച്ചവര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. കാസര്‍കോട്ട് പോസിറ്റീവായവര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കം മൂലമാണ്.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ച ഒരോരുത്തര് തമിഴ്നാട്ടില്‍ നിന്നും എത്തിയവരാണ്. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.
അതെസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ഏഴ് പേര്, കാസര്‍കോട് നാല്, കോഴിക്കോട് നാല്, തിരുവനന്തപുരം ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 117 പേര് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ആകെ 36667 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36335 പേര് വീടുകളിലും 332 പേര് ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20252 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19442 സാമ്ബിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha