Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത മുന്നറിയിപ്പ്... വവ്വാലിന്റെ പ്രജനനകാലം; രോഗം വരുന്നത് തടയാന്‍ സര്‍വസജ്ജമായി ഇരിക്കണം

22 APRIL 2020 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടില്ലേ ആ അവസ്ഥയാകും മലയാളികള്‍ക്ക് കാരണം കോവിഡ് ഭീഷണിക്കിടെ നിപ വൈറസ് കുടി നമ്മെ തേടി എത്തുന്നു. തുടര്‍ച്ചയായി രണ്ടുവര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലാണ് കേരളത്തില്‍ നിപ റിപ്പോര്‍ട്ടുചെയ്തത്. നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. രോഗം വരുന്നത് തടയാന്‍ സര്‍വസജ്ജമായി ഇരിക്കണം. അത് മാത്രമല്ല കേരളം കൊവിഡ്-19 ഭീഷണിയില്‍ നിന്ന് കരകയറുന്നതിനിടെ സംസ്ഥാനത്ത് വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഐസിഎംആറിന്റെ പരിശോധനയിലാണ് കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

എന്തായാലും പ്രജനനകാലത്ത് വവ്വാലുകളില്‍ വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്ന് ഗവേഷണം നയിച്ച ഡോ. മോഹനന്‍ പറഞ്ഞു. വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാല്‍ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാല്‍, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളില്‍ നിപ വൈറസ് കൂടുതലായിരിക്കും. ഇവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന മധ്യവര്‍ത്തിയില്‍നിന്നാണ് മനുഷ്യരില്‍ രോഗംവരുക.

കൊവിഡ് വ്യാപനത്തിന് മുന്‍പ് കേരളത്തെ ആശങ്കപ്പെടുത്തിയ നിപ വൈറസ് വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. പശ്ചിമഘട്ട മേഖലകളില്‍ സസ്തനികളും പലതരത്തിലുള്ള വവ്വാലുകളുമുണ്ട്. കേരളത്തിന് ആശങ്ക പകരുന്നതും ഇതേ സാഹചര്യമാണ്. കൊറോണ വൈറസുകളുടെ ഉറവിടം സസ്തനികളില്‍ നിന്നാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് കൊറോണ, നിപ വൈറസുകള്‍. കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക പകരുന്നതാണ്.

മലേഷ്യയില്‍ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍വന്ന പന്നികളില്‍നിന്നാണ് മനുഷ്യരിലേക്ക് രോഗംപടര്‍ന്നത്. ബംഗ്ലാദേശില്‍ ഈന്തപ്പനയുടെ നീരുകഴിച്ചവരില്‍നിന്നായിരുന്നു പകര്‍ച്ച. ഇന്ത്യയില്‍ ആദ്യംവന്നത് 2001-ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ആദ്യ രോഗിക്ക് എങ്ങനെ രോഗം വന്നുവെന്ന് കണ്ടെത്താനായില്ല. 2018-ല്‍ കോഴിക്കോട്ട് രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ കൃത്യകാരണവും വ്യക്തമായിട്ടില്ല. ആദ്യ രോഗി മരിച്ചുപോയതാണ് കാരണം. പഴം ഭക്ഷണമാക്കിയ വവ്വാലിന്റെ കുഞ്ഞില്‍നിന്നോ അല്ലെങ്കില്‍ വവ്വാല്‍ ഭക്ഷിച്ച പഴത്തില്‍നിന്നോ ബാധിച്ചെന്നാണ് അനുമാനിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടത് വവ്വാലുകളുടെ പ്രജനനകാലത്തായിരുന്നു.


2019-ല്‍ നിപ രണ്ടാമതും കേരളത്തിലെത്തിയെങ്കിലും സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെട്ടത് ഇത് പടരാതിരിക്കാന്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യരോഗിയെ ഐസൊലേറ്റ് ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തില്‍വന്ന മുന്നൂറോളംപേരെ പെട്ടെന്ന് നിരീക്ഷണത്തിലാക്കി. ആദ്യയാള്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ഈ ജാഗ്രത തുടരണമെന്നാണ് റിപ്പോര്‍ട്ടിന്റെ സാരാംശം.
രണ്ടുതരം(സ്ട്രെയിന്‍) നിപ വൈറസാണുള്ളത്. നിപ വൈറസ്-ബി, നിപ വൈറസ്-എം എന്നിവ. ഇതില്‍ ബി-ക്കാണ് മരണനിരക്ക് കൂടുതല്‍. ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തത് ഇതാണ്. മലേഷ്യയില്‍ നിപ-എം ആയിരുന്നു.

വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്ന് അകലംപാലിക്കണം ഇവ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങള്‍ കഴിക്കരുത്
വ്യക്തിശുചിത്വം പാലിക്കണം
പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്
വനനശീകരണം വവ്വാലുകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ്. ഇതോടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇവ വ്യാപിച്ചത്.
കേരളത്തെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.

-കുസാറ്റ് ബയോടെക്നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനന്‍ വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രമുഖ അന്താരാഷ്ട്ര ജേര്‍ണലായ 'വൈറസസി'ല്‍ പ്രസിദ്ധീകരിച്ചു.
വിനോദ് സോമന്‍പിള്ള, ഗായത്രി കൃഷ്ണ, മോഹനന്‍ വലിയവീട്ടില്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്.പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ നിലനിര്‍ത്തും. രണ്ടാം ഘട്ടത്തില്‍ നിപ്പ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

18 പേരിലാണ് നിപ്പ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്നും 16 പേരാണ് മരണമടഞ്ഞത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ് എന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി വാര്‍ത്തക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (39 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (50 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends