Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ മോക്ഡ്രില്‍, ദുബായില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി എത്തും

12 MAY 2020 11:25 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങളിലൊന്ന് വന്ദേഭാരത് ദൗത്യത്തിനായി ഇന്ന് ദുബായിലേക്കു പോകും. ദുബായില്‍ നിന്നുള്ള പ്രവാസികളുമായി ആ വിമാനം ഇന്നു രാത്രി 7.10-ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിരികെ എത്തും.

വിപുലമായ സംവിധാനമാണ് വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റീനിലേക്ക് അയയ്ക്കുന്നതിനും ജില്ലാഭരണകൂടം, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് ഒരുക്കിയിരിക്കുന്നതെന്നു കിയാല്‍ എംഡി വി.തുളസീദാസ് പറഞ്ഞു. യാത്രക്കാരന്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ ക്വാറന്റീന്‍ പ്രവേശിക്കുന്നതു വരെയുള്ള ക്രമീകരണങ്ങളുടെ മോക്ഡ്രില്‍ സംഘടിപ്പിച്ചു. യാത്രക്കാരുമായി ഇടപെടുന്ന എല്ലാ വിഭാഗം ജീവനക്കാരും പിപിഇ കിറ്റ് ധരിക്കും.

സബ് കലക്ടര്‍മാരായ ആസിഫ് കെ.യൂസഫ്, എസ്.ഇലാക്കിയ, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരിസ് റഷീദ്, ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.അഭിലാഷ്, കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, കിയാല്‍ ചീഫ് ഓപ്പറേഷന്‍ ഓഫിസര്‍ താരിഖ് ഹുസൈന്‍ ഭട്ട്, സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്‍, സിഎസ്ഒ എം.വേലായുധന്‍, സിഎസ്‌ഐഎഫ് കമന്‍ഡാന്റ് സി.എസ്.ഡാനിയേല്‍ ധന്‍രാജ്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി.അജയകുമാര്‍, ചീഫ് എമിഗ്രേഷന്‍ ഓഫിസര്‍ സന്തോഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമാനം: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737, കണ്ണൂരില്‍ നിന്നു പുറപ്പെടുന്നത്- 10.30ന്, ദുബായിലെത്തുന്നത്- യുഎഇ സമയം ഉച്ചയ്ക്ക് 1-മണിയ്ക്ക്, തിരികെ ദുബായില്‍ നിന്ന്- യുഎഇ സമയം ഉച്ചയ്ക്ക് 2-ന്, കണ്ണൂരിലെത്തുന്നത്- രാത്രി 7.10-ന്

ആകെ യാത്രക്കാര്‍ - 180 , കണ്ണൂര്‍ - 109 പേര്‍, മാഹി- 3 , കാസര്‍കോട്- 47, കോഴിക്കോട്- 12, മലപ്പുറം-7, വയനാട്-1, തൃശൂര്‍-1

വിമാനത്തില്‍ നിന്ന് ഇറങ്ങാനുള്ള ക്രമീകരണം ഇപ്രകാരമാണ്. യാത്രക്കാരെ 20 പേര്‍ വീതമുള്ള ബാച്ചുകളായി ഇറക്കും. ഒരേ ജില്ലയിലുള്ളവര്‍ ഒരുമിച്ച്. എയ്‌റോബ്രിജ് വഴി ടെര്‍മിനല്‍ കെട്ടിടത്തിലേക്ക്. ഹാന്‍ഡ് ബാഗ് അണുമുക്തമാക്കും. ബാഗേജ് വിമാനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ അണുമുക്തമാക്കും. തുടര്‍ന്നാണു സ്‌ക്രീനിങ്ങിന് അയയ്ക്കുക.

വിവര ശേഖരണത്തിന് 10 ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ല, താലൂക്ക് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ക്വാറന്റീന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും. ബിഎസ്എന്‍എല്‍ സിം ആക്ടിവേഷന്‍ കൗണ്ടര്‍, ആരോഗ്യ പരിശോധന.

റാപിഡ് ടെസ്റ്റിനായി 5 മെഡിക്കല്‍ ഡെസ്‌ക്കുകള്‍. രോഗ ലക്ഷണമുണ്ടെങ്കില്‍ ടെര്‍മിനല്‍ കെട്ടിടത്തിലെ പ്രത്യേക ഏരിയയില്‍ കാത്തിരിപ്പ്. ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്ക് പ്രത്യേക കൗണ്ടര്‍. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും.ഇവരുടെ ബാഗേജും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും.

രോഗലക്ഷണമില്ലെങ്കില്‍ സര്‍ക്കാരിന്റെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അയയ്ക്കും. വിമാനത്താവളത്തിനു പുറത്തെത്തിയാല്‍ ജില്ലാ അടിസ്ഥാനത്തില്‍ യാത്രക്കാരെ പ്രത്യേകം ഇടങ്ങളില്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസില്‍ ഓരോ ജില്ലയിലേക്കും യാത്രക്കാരെ അയക്കും. 11 കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഒരു ബസില്‍ പരമാവധി 20 യാത്രക്കാര്‍.

വീടുകളിലേക്ക് എത്തിക്കുന്നത്; ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75-ന് മുകളില്‍ പ്രായമുള്ളവര്‍ ഇവരുടെ യാത്രയ്ക്ക് ഡ്രൈവര്‍ മാത്രമുള്ള സ്വകാര്യ വാഹനമോ ടാക്‌സിയോ ഉപയോഗിക്കാം

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിനു പുറമെ പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ വിവിധ ഹോട്ടലുകളും കലക്ടര്‍ ഏറ്റെടുത്തു. അഞ്ഞൂറോളം ബാത്ത് അറ്റാച്ച്ഡ് മുറികളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 8,9,10 തീയതികളിലായി ജില്ലയില്‍ എത്തിയ വിമാന യാത്രികരായ 39 പേരും ഐഎന്‍എസ് ജലാശ്വ കപ്പലിലെ യാത്രക്കക്കാരായ 41 പേരും ഉള്‍പ്പെടെ 80 പേരെ ഈ ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ : അള്‍ട്ടിമേറ്റ് റസിഡന്‍സി, ബ്ലൂനൈല്‍ റസിഡന്‍സി, ഹോട്ടല്‍ സ്റ്റാര്‍ ഇന്‍, ഒമാര്‍സ് ഇന്‍, ഹോട്ടല്‍ ബ്രോഡ് ബീന്‍, കെ.കെ.ടൂറിസ്റ്റ് ഹോം തലശ്ശേരി , ബ്രദേര്‍സ് ടൂറിസ്റ്റ് ഹോം, ഇംപാല റസിഡന്‍സി, സംഗമം ഹോട്ടല്‍, പ്രസിഡന്‍സി ടൂറിസ്റ്റ് ഹോം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (1 hour ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (1 hour ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (1 hour ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (1 hour ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (2 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (3 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (7 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (8 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (8 hours ago)

Malayali Vartha Recommends