Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ ഭീരുവല്ല....'സോഷ്യല്‍ മീഡിയയില്‍ ഗോട്ടി കളിക്കുന്ന ന്യൂജെന്‍ സഖാക്കള്‍ക്ക് എന്നോട് ദേഷ്യം എന്തിന്?...കുറിപ്പ്

22 MAY 2020 08:41 PM IST
മലയാളി വാര്‍ത്ത

താന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റുകള്‍ക്ക് മറുപടിയുമായി മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ.സുരേഷ് രംഗത്ത്. ഫേസ്ബുക്ക് കുറിപ്പ് വഴി തന്നെയാണ് ഇദ്ദേഹം ഇപ്പോള്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വീട്ടില്‍ 'ഇന്നോവ വരും' എന്ന മട്ടിലുള്ള കമന്റുകളുമായി വന്നവരുടെ ഉദ്ദേശ്യശുദ്ധി എന്താണെന്ന് തനിക്ക് വ്യക്തമാകുന്നുണ്ടെന്നും കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

'കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം...

"""താങ്കളുടെ വീട്ടില്‍ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...""" സൂക്ഷിക്കണം... """സ്നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകള്‍... എന്റെ ജീവനില്‍ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി.. ആ സുഹൃത്തക്കളോടായി ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തോന്നുന്നു..

നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്രയും കരുതല്‍ എന്നെനിക്ക് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നില്‍ അവശേഷിക്കുന്നുണ്ട്.. നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ ഭീരുവല്ല..

പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റര്‍വ്യൂകളികള്‍ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു... അതൊന്നും എന്നെ ബാധിച്ചില്ല.. (പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്‌ത കമ്ബനി പ്രതിസന്ധിയില്‍ ആയപ്പോള്‍ മലയാളി സ്ഥാപനങ്ങള്‍ ജോലി തരാന്‍ നന്നായി ഭയപ്പെട്ടു ) ബുദ്ധിയില്‍ കമ്മിയുള്ള ചില മര ഊളകള്‍ പറയുന്നു എന്നെ പാര്‍ട്ടിയില്‍ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും കമന്റ്‌ ആയി ഇട്ടിരിക്കുന്നു ...

അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്.. അതായത് കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ പ്രക്രിയകള്‍ക്കൊടുവലാണ് കേവലം പാര്‍ട്ടി അംഗം മാത്രമായ എന്നെ ഉള്‍പ്പെടെ പാര്‍ട്ടി പി ബി പുറത്താക്കിയത്.....

(അതായത് പാര്‍ട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാല്‍ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാര്‍ട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു )

പാര്‍ട്ടി സംഘടന രീതിയെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്ബും അറിയാത്ത സോഷ്യല്‍ മീഡിയയില്‍ മാത്രം ചിലക്കുന്നവര്‍ ഇതെല്ലാം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും... പാര്‍ട്ടി പുറത്താക്കിയതില്‍ സന്തോഷിക്കുന്നവനല്ല ഞാന്‍ എന്ന് കൂടി നിങ്ങളൊക്കെ ഓര്‍ക്കുക..

പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോള്‍ പോലും അത് നിലനില്‍ക്കുകയും ചെയ്യന്നു...
ഇന്നെവരെ എന്റെ നിലപാടില്‍ മാറ്റമേതും ഉണ്ടായിട്ടുമില്ല.....

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോള്‍ സ വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃത ശരീരം കാണാന്‍ എത്തിയത് സ പിണറായി ആയിരുന്നു.... കാണുമ്ബോഴും വളരെ സ്നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു.... അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യല്‍ മീഡിയയില്‍ ഗോട്ടി കളിക്കുന്ന ന്യൂ ജെന്‍ സഖാക്കള്‍ക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ?

പുറത്താക്കപ്പെട്ട മറ്റ് ചിലര്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല...... ഞാന്‍ പുറത്താകുന്നത് വരെ പാര്‍ട്ടി നല്ലതും പിന്നെയുള്ള പാര്‍ട്ടി ഏറ്റവും മോശവും എന്ന് ഗീര്‍വാണം മുഴക്കുന്ന അല്‍പ്പന്‍ മാരുടെ കൂട്ടത്തില്‍ എന്നെ കൂട്ടരുത്....

പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്.. ഒരിക്കല്‍ സ ടി പി സ വി എസിനെ കാണാന്‍ വന്നിരുന്നു.. വി എസ് വളരെ സ്നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു കാര്യം ടി പി യോട് പറഞ്ഞു സഖാവേ ബൈക്കില്‍ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണം

അപ്പോള്‍ സ ടി പി യുടെ മറുപടി ഇങ്ങനെ "സഖാവെ നമ്മുടെ പാര്‍ട്ടിയല്ലേ പാര്‍ട്ടി തീരുമാനിച്ചാല്‍ നടപ്പിലാക്കും അത് ഞാന്‍ ബൈക്കിലല്ല ഏറോപ്ലെയിനില്‍ പോയാല്‍ കൂടിയും ".....സ ടി പി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്...............

.......അപ്പോള്‍ ലാല്‍ സലാം....'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends