സൂപ്പര്‍സ്പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞു, ഇനി സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി.. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക എന്നാണ് ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.. അതുകൊണ്ടുതന്നെ അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇപ്പോള്‍ പ്രതിദിനം 400റില്‍ കൂടുകയാണ്. അതേപോലെ തന്നെ സമ്ബര്‍ക്ക രോഗികളുടെ എണ്ണവും കൂടുകയാണ്. കുറച്ചുപേരെങ്കിലും ഏതാണ് സ്രോതസ് എന്ന് അറിയാതെ വരികയാണ്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂ. വളരെ കരുതലോടെ അത് ഒഴിവാക്കാനാണ് നാം കൂട്ടായി ശ്രമിക്കേണ്ടത്.'എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ വിദേശത്തുനിന്നും എത്തിയവര്‍ 167 പേരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും 76 പേര്‍. അതേസമയം സമ്ബര്‍ക്കരോഗികളുടെ എണ്ണം ഇന്ന് 234 ആണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയും സമ്ബര്‍ക്ക കേസുകളും ഉള്ളത് ഇന്നാണ്. അതേസമയം തിരുവനന്തപുരത്ത് 69 കേസുകളാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതില്‍ 46 എണ്ണവും സമ്ബര്‍ക്ക കേസുകളാണ്. അതീവ അപകടഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
https://www.facebook.com/Malayalivartha

























