ഉര്‍വശിയെ നിര്‍മാതാക്കള്‍ കയ്യൊഴിയുന്നു

നിയമസഭയില്‍ വനിതാ ജീവനക്കാരുടെ പരിപാടിക്ക് മദ്യപിച്ചെത്തിയ നടി ഉര്‍വശിയെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍മാതാക്കളുടെ നീക്കം. ഈയിടെ കരാര്‍ ഉറപ്പിച്ച ചിത്രങ്ങളാണ് താരത്തിന് നഷ്ടമാകാനാണ് സാധ്യത. കമലാഹാസനൊപ്പം ഉത്തമവില്ലന്‍ ഉള്‍പ്പെടെ ചില ചിത്രങ്ങള്‍ ഉര്‍വ്വശിയുടേതായി പുറത്തിറങ്ങാനുണ്ട്. ഒരു ഘട്ടത്തില്‍ പൂര്‍ണ്ണമായും ചിത്രങ്ങളില്ലാതെ സീരിയല്‍ രംഗത്തേക്ക് ഉര്‍വ്വശി ചുവട് മാറ്റിയിരുന്നു. മനോജ് കെ ജയിനുമായി പിരിഞ്ഞ ശേഷമായിരുന്നു അത്. പിന്നീട് വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയുമായി. പുര്‍ണ ഗര്‍ഭിണിയായ ശേഷവും അമിതമായി മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്.
പക്ഷെ അതിന് ശേഷം സുഖപ്രസവം കഴിഞ്ഞ് ഉര്‍വ്വശി ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും സജീവമാവുകയായിരുന്നു. അതിനിടെയാണ് വീണ്ടും മദ്യവിവാദം തലപൊക്കിയത്. അപാരമായ അഭിനയസാധ്യതയുള്ള നടി ജീവിതം തച്ചുതകര്‍ക്കുന്നുവെന്നാണ് ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. മദ്യത്തില്‍ നിന്നും മുക്തിനേടാതെ അഭിനയത്തില്‍ ശ്രദ്ധചെലുത്താന്‍ കഴിയില്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ചെന്നൈയില്‍ ബിസിനസുകാരനാണ് രണ്ടാം ഭര്‍ത്താവ്.
ഉര്‍വശിയെ പോലെ അഭിനയ പ്രതിഭയായ നടി ഇത്തരത്തില്‍ അധപ്പതിച്ചത് മലയാള സിനിമയ്ക്ക് മാത്രമല്ല, തമിഴ് സിനിമയ്ക്കും തീരാത്ത നഷ്ടമാണ്. സത്യന്‍ അന്തിക്കാടിന്റേതുള്‍പ്പെടെ എത്രയോ സിനിമകളില്‍ മനോഹരമായി അഭിനയിച്ച ഉര്‍വശി മദ്യപാനം തുടങ്ങിയതോടെയാണ് തകര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















