വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് ... ഇന്ത്യക്ക് കിരീടം

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യ കിരീടം നേടി. കൊളംബോയിലെ പി സാറ നോവലിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത നേപ്പാൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി ലക്ഷ്യത്തിലെത്തിലെത്തി. പുറത്താകാതെ 44 റൺസ് നേടിയ പ്രാഹുൽ സരേൻ ആണ് ഇന്ത്യയുടെ വിജയശില്പി.
കെ എൽ രാഹുൽ ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ; രോഹിത്തും കോഹ് ലിയും ടീമിൽ, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിലുടനീളം തോൽവിയറിയാതെയാണ് ടീം കിരീടത്തിൽ മുത്തമിട്ടത്. കർണാടകം സ്വദേശിയായ ദീപിക ടിസിയാണ് ഇന്ത്യൻ ടീമിന്റെ നായിക.
സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറുഭാഗത്ത് നേപ്പാളിനു പാകിസ്ഥാനായിരുന്നു എതിരാളികൾ.
ബ്ലൈൻഡ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത് ഒരുതരം കിലുങ്ങുന്ന പ്ലാസ്റ്റിക് ബോളുകളാണ്. കളിക്കാരെ ബി 1 ബി 2 ബി 3 എന്ന മൂന്ന് ക്യാറ്റഗറികളിലാണ് തിരിച്ചിരിക്കുന്നത്. ആറ് ടീമുകളുള്ള ടൂർണമെന്റിൽ റൗണ്ട് റോബിൻ രീതിയിലാണ് ആദ്യ റൗണ്ട് പൂർത്തിയാക്കിയത്. അഞ്ചു ജയങ്ങളോടെ സെമിയിലേക്ക് ആദ്യം യോഗ്യത നേടിയത് ഇന്ത്യയായിരുന്നു.
ഒരു ഡബിൾ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 600 റൺസിലധികം സ്‌കോർ ചെയ്ത പാകിസ്ഥാന്റെ മെഹ്റീൻ അലി ടൂർണമെന്റിലെ മികച്ച താരമായി .
"https://www.facebook.com/Malayalivartha





















