ഇന്ത്യ - പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് മോഡി സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇന്ത്യ - പാക്ക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി നല്ല അയല്‍ ബന്ധം പുലര്‍ത്തുന്നതിനുള്ള ശ്രമം നടപ്പായില്ലെന്നും ഷെരീഫ് പറഞ്ഞു. സൗദി ഗസറ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോഡി പ്രധാനമന്ത്രി പദമേറ്റെടുത്തപ്പോള്‍ തന്നെ ക്ഷണിച്ചത് അസാധാരണമായ തീരുമാനമായിരുന്നുവെന്നും ഷെരീഫ് അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ പേരില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച വേണ്ടെന്നുവച്ച നടപടി ശരിയായില്ല. ചര്‍ച്ച നടത്താതിരിക്കാനുള്ള വെറുമൊരു ഒഴിവുകഴിവ് മാത്രമായിരുന്നു അത്. തങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയാറാണെന്നതിന്റെ ഒരു സൂചന പോലും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയാറാണെന്നും ഷെരീഫ് പറഞ്ഞു. അധികാരമേറ്റപ്പോള്‍ തന്നെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നാണ് ഇന്ത്യയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















